കൊല്ലം: പെരുമണ്‍ ട്രെയിന്‍ ദുരന്തത്തിന്റെ വാര്‍ഷികദിനമായ ഇന്നലെ സ്മാരകസ്തൂപത്തില്‍ പുഷ്പാര്‍ച്ചന നടന്നു. അനുസ്മരണ സമ്മേളനം ഡോ: കെ.വി.ഷാജി ഉദ്ഘാടനം ചെയ്തു. പി.സുരേന്ദ്രന് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ഡോ: രാജശേഖരന്, റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് പരവൂര്‍ സജീബ്, കെ.വി. ജയകൃഷ്ണന്, അപ്സര ശശികുമാര്‍, പെരുമണ്‍ ഷാജി, ആര്.പി. പണിക്കര്‍, പെരുമണ്‍ വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
കേരളകോണ്‍ഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിലും പുഷ്പാര്‍ച്ചനയും അനുസ്മരണസമ്മേളനവും സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് വി. വിശ്വജിത്, ജനറല്‍ സെക്രട്ടറി ഷൈജുകോശി, പെരുമണ്‍ ഷാജി, ബാബുരാജ്, രാധാകൃഷ്ണന്, ബെന്നി എന്നിവര്‍ സംബന്ധിച്ചു.
പിഎന്‍ പണിക്കര്‍ പഠനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ 105 അരുണപുഷ്പങ്ങള് അഷ്മുടിക്കായലില്‍ ഒഴുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: