കുന്നത്തൂര്‍: വേറിട്ട കലാപ്രവര്‍ത്തനവുമായി തപസ്യ കലാസാഹിത്യവേദി കുന്നത്തൂര്‍ താലൂക്ക് സമിതി. വനപര്‍വ്വം പരിസ്ഥിതി പരിപാടികളും താലൂക്കിലെ പ്രശസ്തര്‍ക്കൊപ്പം എന്ന പേരില്‍ ഫേസ് ബുക്ക് ലൈവും കലാപരിപാടികളുമൊക്കെയായി വിവിധ യൂണിറ്റുകള്‍ കൊറോണക്കാലത്തും സജീവമാവുകയാണ്.
പ്രശസ്തര്‍ക്കൊപ്പം പരിപാടിയില്‍ കവി ഇഞ്ചക്കാട് ബാലചന്ദ്രനായിരുന്നു ആദ്യ അതിഥി. വ്യത്യസ്ത മേഖലകളില്‍ പ്രതിഭയുടെ മുദ്ര പതിപ്പിച്ചവരുമായി പ്രവര്‍ത്തകര്‍ക്കായി തപസ്യ ഫേസ്ബുക്ക് പേജിലൂടെ പരിചയപ്പെടുത്തുന്നതായിരുന്നു ഒരു പരിപാടി. ചിത്രകാരന്മാര്, യോഗ പരിശീലകര്‍, ഗായകര്‍, നര്‍ത്തകര്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ ഇതില്‍ പങ്കാളികളായി.
കവി മുഖത്തല അയ്യപ്പന്‍പിള്ളയെ താലൂക്ക് സമിതി ആദരിച്ചു. കുന്നത്തൂര്‍ ദാനകൃഷ്ണപിള്ള, മണി കെ. ചെന്താപ്പൂര്, വാഴപ്പള്ളിയില്‍ ജയകുമാര്‍, കെ.ആര്. സന്തോഷ്, തെക്കേമഠത്തില്‍ രാധാകൃഷ്ണപിള്ള എന്നിവര്‍ പങ്കെടുത്തു.
കിഴക്കേ കല്ലട യൂണിറ്റിന്റെ വനപര്‍വ്വം പരിപാടി റിട്ട.എച്ച്എസ് അദ്ധ്യാപകന് കുഞ്ഞിരാമക്കുറുപ്പ് ഉദ്ഘാടനം ചെയ്തു.പരിപാടിയില്‍ സിവികെഎംഎച്ച്എസ്എസ് അദ്ധ്യാപകനായ ശ്രീകുമാറിനെ ആദരിച്ചു.
തപസ്യ താലൂക്ക് ജനറല്‍ സെക്രട്ടറി ശിവശങ്കരപ്പിള്ള, കിഴക്കേകല്ലട യൂണിറ്റ് വൈസ്പ്രസിഡന്റ് രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി ജയകുമാര്‍, രക്ഷാധികാരി കെ.ആര്. സന്തോഷ്, പടിഞ്ഞാറെ കല്ലട യൂണിറ്റ് പ്രസിഡന്റ് കെ. തുളസീധരന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: