തിരുവനന്തപുരം : യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗ്ഗേജില്‍ വന്ന സ്വര്‍ണ്ണവുമായി ബന്ധമില്ല. യുഎഅ കോണ്‍സുലേറ്റിലെ ജോലിയുടെ ഭാഗമായാണ് മുഖ്യമന്ത്രിയും, സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമായി ബന്ധപ്പെട്ടതെന്നും സ്വപ്ന പറഞ്ഞു. ഇവരുടെ ശബ്ദരേഖ പുറത്തുവന്നതിലാണ് ഇക്കാര്യം പുറത്തുവന്നിരിക്കുന്നത്.
യുഎഇ കോണ്‍സുലേറ്റിന്റെ മറവില്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയതിന് പിന്നിസ് താനല്ലെന്നും അതുമായി ഒരുബന്ധവും ഇല്ലെന്നും അവര്‍ പറഞ്ഞു. ഡിപ്ലോമാറ്റിക് കാര്‍ഗോ വന്നതിന് ശേഷം കോണ്‍സുലേറ്റ് ജനറലിന്റെ നിര്‍ദ്ദേശ പ്രകാരം ഇതുസംബന്ധിച്ച് വിളിച്ച് അന്വേഷിച്ചു. ഇതല്ലാതെ മറ്റൊരു ബന്ധവും തനിക്കില്ലെന്നും അവര്‍ പറഞ്ഞു. കോണ്‍സുല്‍ ജനറല്‍ പറയുന്ന ജോലി അല്ലാതെ മറ്റൊന്നും തനിക്ക് അറിയില്ല. കോണ്‍സുലേറ്റ് ജനറലിന്റെ അഡ്മിനിസ്ട്രേറ്റീവ് വര്‍ക് മാത്രമാണ് ചെയ്തിരുന്നത്. ഇതിന്റെ ഭാഗമായാണ് ഉന്നതരുമായി സംസാരിച്ചിരിക്കുന്നത്.
ജോലിയില്ലാത്ത അനിയന്, വിധവയായ അമ്മ ഇവരാരും ഒരു സര്‍ക്കാര്‍ സര്‍വീസിലും നിയമിച്ചിട്ടില്ല. മന്ത്രിമാരുടേയും, മുഖ്യമന്ത്രിയുടേയോ ഓഫീസില്‍ പോയി ഒരു കരാറിലും പങ്കാളിയായിട്ടില്ല.യുഎഇയില്‍ നിന്ന് വരുന്നവരെ പിന്തുണയ്ക്കുക മാത്രമാണ ്ചെയ്തിട്ടുള്ളത്.
യുഎഇ കോണ്‍സുല്‍ ജനറലിന്റെ പിന്നില്‍ നില്ക്കുക എന്നതായിരുന്നു എന്റെ ജോലി. മുഖ്യമന്ത്രിയുടെ പിന്നിലല്ല ഞാന്‍ നിന്നത്. കഴിഞ്ഞ നാഷണല്‍ ഡേ നിങ്ങളെടുത്ത് നോക്കണം. അന്ന് വന്നത് പ്രതിപക്ഷ നേതാവാണ്. അന്ന് ആളുടെ കൂടെ വേദി പങ്കിടുകയും ചെയ്തിട്ടുണ്ട്. എന്നെ യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് പിരിച്ചുവിട്ടിട്ടില്ല. കൊറോണയുമായി ബന്ധപ്പെട്ട് യുഎഇ പൗരന്മാരെ തിരിച്ചെത്തിക്കുന്നതിനും താന്‍ സഹായിച്ചിട്ടുണ്ട്. ജനിച്ചു വളര്‍ന്ന യുഎഇയോടുള്ള സ്നേഹം കാരണമാണ് അവിടുത്തെ ജോലി വിട്ടിട്ടും ഈ സഹായങ്ങളെല്ലാം ചെയ്തത്.
ഇപ്പോള്‍ മാറി നില്‍ക്കുന്നത് കുടുംബത്തിന് മേലുള്ള ഭീഷമികൊണ്ടാണ്. കുടുംബം ആത്മഹത്യയുടെ വക്കിലാണ് ഈ ഡിപ്ലോമാറ്റിക് കാര്‍ഗോ ദുബായിയില്‍ നിന്ന് ആരാണ് അയച്ചതെന്ന് നിങ്ങള്‍ കണ്ടെത്തണം. പാവപ്പെട്ടവരുടെ തലയില്‍ കെട്ടിവെയ്ക്കുന്നതിനെതിരെ നടപടി സ്വീകരിക്കണം ഇതിനു പിന്നിലെ യഥാര്‍ത്ഥ പ്രതികളെ പുറത്തുകൊണ്ടുവരണം. തന്നെ കുറിച്ചും താന്‍ ഏതൊക്കെ കരാറില്‍ പങ്കെടുത്തിട്ടുണ്ടോ അതും അന്വേഷിക്കാം.
തിനിക്ക് സ്പേസ് പാര്‍ക്ക് ഒരുലക്ഷത്തോളം രൂപ ശമ്പളം തരുന്നുണ്ടെന്നതാണ് മറ്റൊരു ആരോപണം. കോണ്‍സുലേറ്റില്‍ ഇതിലും ഉയര്‍ന്ന ശമ്പളം കൈപ്പറ്റിയിട്ടുണ്ട്. മകള്‍ എസ്എഫ്ഐകാരി ആണെന്നാണ് മറ്റൊരു വാദം ഉയര്‍ന്നിട്ടുള്ളത്. മകളെ നിങ്ങള്‍ കണ്ടിട്ടുണ്ടോ. ഇപ്പോള്‍ ചിത്രങ്ങള്‍ ശത്രുക്കളും മറ്റും പ്രചരിപ്പിച്ചിട്ടുണ്ടാകും. മുഖ്യന്റെ കൂടെ നൈറ്റ് ക്ലബില്‍ പോയെന്നും ആരോപണങ്ങള്‍ പടച്ചുവിടുന്നുണ്ട്. ഏത് മുഖ്യന്റെ കൂടെയാണ് തിരുവനന്തപുരത്ത് ഏത് നൈറ്റ് ക്ലബാണ് ഉള്ളതെന്നും അവര്‍ ചോദിച്ചു.
ആരോപണത്തില്‍ നഷ്ടം തനിക്കും കുടുംബത്തിനും ഭര്‍ത്താവിനും മാത്രമാണ് ഉണ്ടാവുക. ഇങ്ങനെ കൊല്ലരുത്. ആത്മഹത്യ ചെയ്യാന്‍ വിട്ടുകൊടുക്കരുത്. ഭരിക്കുന്ന മന്ത്രിസഭയെ ഇപ്പോള്‍ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല. അവരാരുമായി ഒരു ബന്ധവും തനിക്കില്ല. ഇതിന് പിന്നിലുള്ള യഥാര്‍ത്ഥ ഉത്തരവാദികളെ കണ്ടെത്തണം. ജനങ്ങള്‍ ഇത് അറിയണം. അതിലൂടെ നിങ്ങള്‍ക്ക് അച്ഛനെയും അമ്മയെയും രണ്ട് മക്കളെയും രക്ഷപ്പെടുത്താമെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: