കട്ടപ്പന: പ്ലാസ്റ്റിക് കൊണ്ട് മറച്ച ഷെഡില്‍ കഴിഞ്ഞ അനുഷ അനീഷിന്റെ ഭവനത്തിന് നാടിന്റെ സഹായഹസ്തം. വിവിധ സംഘടനകള്‍ ടിവിയും ഡിഷും 50000 രൂപയും നല്കി.
ജൂണ്‍ 16ന് അനുഷയുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു. മറ്റ് നിരവധി മാധ്യമങ്ങളും പിന്നാലെ ഈ വാര്‍ത്ത ഏറ്റെടുത്തു. തുടര്‍ന്ന് ജില്ലാ കളക്ടര്‍ അടക്കം ഇടപെട്ട് സഹായം എത്തിച്ചിരുന്നു. നിലവില്‍ സ്ഥലത്തിന് പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. രേഖയിലെ തെറ്റാണ് നിലവില്‍ തടസമായി നില്‍ക്കുന്നത്.
ജില്ലാ ബാര്‍ബര്‍ അസോസിയേഷന് ടിവിയും, ഡിഷും മൂന്നുമാസത്തെ റീച്ചാര്‍ജും നല്‍കിയത്. അണക്കരയിലും രാജകുമാരിയിലുമായി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ഹേര്‍ട്ട് അഗ്രി സൊല്യൂഷന് കമ്പനിയുടെ ഡയറക്ടേഴ്സ് അനുഷ അനീഷിന് 50,000 രൂപ ധനസഹായവും നല്കി. അനുഷയുടെ വീടിന്റെ ഭാഗമായി നിര്‍മ്മിച്ചു വരുന്ന മുറിയുടെ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു. വാഴവര ഗവണ്മെന്റ് ഹൈസ്കൂള്‍ പിടിഎ ആണ് മുറി നിര്‍മ്മിച്ച് നല്‍കുന്നത്.
അനീഷിന്റെ ഭവനത്തിന് ലഭിച്ച സാമ്പത്തിക സഹായം കുട്ടികളുടെ പഠന ആവശ്യത്തിനായി ഭാവിയില്‍ ഉപയോഗിക്കുന്ന വിധം നിക്ഷേപിക്കുമെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. മുറിയുടെ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഉടന്‍ വൈദ്യുതി ലഭ്യമാക്കും എന്ന് വാഴത്തോപ്പ് കെഎസ്ഇബി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മുറിയുടെ പണി പൂര്‍ത്തിയായാല്‍ മറ്റ് സൗകര്യങ്ങളും ഒരുക്കുന്നതിന് വേണ്ട സഹായം നല്‍കുമെന്ന് തങ്കമണി വില്ലേജ് ഓഫീസറും അറിയിച്ചു.
അനുഷയുടെ ഭവനത്തില്‍ നടന്ന ചടങ്ങില്‍ ഇടുക്കി ജില്ലാ ബാര്‍ബര്‍ അസോസിയേഷന് പ്രസിഡന്റ് പി.വി. തമ്പി, സെക്രട്ടറി ആര്. ഷിബു ചെറു കുന്നേല്‍, മനോജ് കെ.പി, അമീര്‍ തൊടുപുഴ എന്നിവരും ഗ്രീന്‍ ഹാര്‍ട്ട് അഗ്രി സൊല്യൂഷന് കമ്പനിയുടെ ഡയറക്ടര്‍ ആയ ബിപിന്‍ മാത്യു, നിജോ പോള്‍, ജിന്‍സ് പി.ഡി, ജിജോമോന് വി. എന്നിവരും പങ്കെടുത്തു.
വാര്‍ഡ് കൗണ്‍സിലര്‍ ബെന്നി കുര്യന്, പിടിഎ പ്രസിഡന്റ് സജീവ് എംപി, സാപ്കോ ഡയറക്ടര്‍ ജോസ് പുരയിടം, നിര്‍മ്മല സിറ്റി കേന്ദ്രമായ വിജയ് ഫാന്‍സ് അസോസിയേഷന് ഭാരവാഹികളായ അനൂപ് സണ്ണി, സൂരജ്, അമ്പാടി, ബിനീഷ്, ജെറിന്,
പിടിഎ അംഗങ്ങളായ ബിനീഷ്, ബിനോയ് നിര്‍മല എന്നിവരും പങ്കെടുത്തു. അധ്യാപകരായ മനോജ് കുമാര്‍, ബിജുമോന് ജോസഫ്, ജിയോ സെബാസ്റ്റ്യന്‍, ബിനീഷ്, സാലി മോള് ജോസഫ്, ഓഫീസ് സ്റ്റാഫുകളായ ഷൈനി, ദൃശ്യ, രമ്യ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: