മുക്കം: സ്വന്തം സ്ഥലത്ത് വിളയിച്ച നെല്ല് കൊണ്ട് ഇത്തവണ ചോറുണ്ണാമെന്ന പ്രതീക്ഷയിലാണ് മുക്കത്തെ കരനെല്‍ കൃഷി കൂട്ടായ്മയിലെ അംഗങ്ങള്‍. ഒഴിഞ്ഞുകിടക്കുന്ന പറമ്പുകളില്‍ വലിയ ചെലവില്ലാതെ കൃഷി ചെയ്യാമെന്നതാണ് കരനെല്‍ കൃഷിയുടെ മേന്മ. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കരനെല്‍കൃഷിയില്‍ ഒരുകൈ നോക്കാമെന്ന് മുക്കത്തെ പുതുതലമുറയില്‍ പെട്ട കരനെല്‍ കൃഷി സംഘത്തിന്റെ ആശയത്തെ നഗരസഭയും കൃഷിഭവനും ഏറ്റെടുത്തപ്പോള്‍ 42 ഏക്കര്‍ സ്ഥലത്താണ് ഇത്തവണ വിത്തിറക്കിയത്. ഓരോ പ്രദേശത്തും ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ രൂപീകരിച്ചായിരുന്നു പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം.
വിനോദ് മണാശേരി, കെ. മോഹനന് എന്നിവരാണ് കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്നത്. കൃഷി ഓഫീസര്‍ ഡോ. പ്രിയ മോഹന്റ നേതൃത്വത്തിലുള്ള സംഘത്തിന്റെ സാങ്കേതിക സഹായവും ലഭ്യമായി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിലം ഒരുക്കി നല്‍കിയത്. പ്രതിരോധശേഷി കൂടിയ ജ്യോതി ഇനത്തില്‍പ്പെട്ട വിത്തും ഔഷധ ഗുണമുള്ള രക്തശാലി, നവര വിത്തുമാണ് കൃഷിക്ക് ഉപയോഗിച്ചത്. താരതമ്യേന ഉയര്‍ന്ന വിളവ് തരുന്നതും രോഗബാധ കുറവുള്ളതുമാണ് ഈ ഇനം.
നൂറ്റിപ്പത്ത് ദിവസത്തിനകം വിളവെടുക്കാവുമെന്നതാണ് മറ്റൊരു മേന്മ. കാലവര്‍ഷം ആരംഭിക്കുന്നതിന് മുന്‍പുള്ള പൊടി മഴയില്‍ നിലമൊരുക്കി വിത്ത് എറിയണം. പദ്ധതിയുടെ ഭാഗമായി വിത്തിട്ട പറമ്പുകള്‍ എല്ലാം പച്ചപിടിച്ച പാടങ്ങളായി മാറിയ കാഴ്ചയാണ് മുക്കത്തെ കരനെല്‍ കൃഷിയിടങ്ങളില്‍ ഇപ്പോള്‍ കാണുന്നത്. മുന്‍കാലങ്ങളില്‍ നാട്ടിന്‍പുറങ്ങളില്‍ സമൃദ്ധമായിരുന്ന കരനെല്‍കൃഷി ജില്ലയില്‍ വളരെ കുറച്ച് കര്‍ഷകരെ നിലവില്‍ ചെയ്തു വരുന്നുള്ളൂ. കരനെല്‍ കൃഷിയുടെ ഭാഗമായി ലഭിക്കുന്ന വൈക്കോല്‍ മില്‍ക്ക് സൊസൈറ്റികളിലൂടെ ഏറ്റെടുത്ത് ക്ഷീര നഗരം പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് നല്‍കാനാണ് നഗരസഭ ഉദ്ദേശിക്കുന്നത്. കരനെല്‍കൃഷി പാടങ്ങള്‍ നഗരസഭ ചെയര്മാന് വി. കുഞ്ഞന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ.ടി. ശ്രീധരന്, നഗരസഭ സെക്രട്ടറി എന്‍.കെ. ഹരീഷ്, കൃഷി ഓഫീസര്‍ ഡോ. പ്രിയ മോഹന്‍ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: