വടക്കഞ്ചേരി: ഒളകര വനമേഖലയില്‍ വ്രണം ബാധിച്ച ആനക്കൊപ്പം രണ്ട് കാട്ടാനകള്‍കൂടി കൃഷിയിടത്തിലേക്കിറങ്ങി. ബുധനാഴ്ച രാവിലെയാണ് പിട്ടുകാരികുളമ്പ് പതിനാറില്‍ മൂന്ന് കാട്ടാനകളെ കണ്ടത്. ലിറ്റില്‍ ഫ്ളോര്‍ എസ്റ്റേറ്റിന്റെ സമീപത്തുള്ള മൂലങ്കോട് വാസു സണ്‍സിന്റെ തോട്ടത്തിലാണ് കാട്ടാനകള്‍ നിലയുറപ്പിച്ചിരിക്കുന്നത്. അടിവയറ്റില്‍ മാസം തൂങ്ങി നില്ക്കുന്ന നിലയില്‍ വ്രണവുമായി കഴിഞ്ഞ ദിവസം കാട്ടാനയെ കണ്ടിരുന്നു. പിന്നീട് കാടുകയറിയ കാട്ടാനയാണ് രണ്ട് ദിവസത്തിന് ശേഷം മറ്റ് രണ്ട് ആനകള്‍ക്കൊപ്പം വീണ്ടുമെത്തിയത്. അസുഖബാധിതനായ ആനയക്ക് സംരക്ഷണം നല്‍കുന്നതിനായാണ് മറ്റ് രണ്ട് ആനകള്‍ നില്‍ക്കുന്നതെന്നാണ് വനം വകുപ്പ് അധികൃതരുടെ നിഗമനം.
കാട്ടാനകളെ നിരീക്ഷിക്കാന്‍ പോയ വനം വകുപ്പ് വാച്ചറെ ആന ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഓടുന്നതിനിടെ ഇയാള്‍ക്ക് നിസാര പരിക്കേല്‍ക്കുകയും ചെയ്തു. അസുഖബാധിതനായ ആനയെ പരിശോധിക്കുന്നതിന് ഇന്ന് വനം വകുപ്പിനു കീഴിലുള്ള വെറ്ററിനറി ഡോക്ടര്‍മാര്‍ എത്തും. വനം വകുപ്പ് അധികൃതരുടെ നിരീക്ഷണത്തിലാണ് ഇപ്പോള്‍ ആനകള്‍ ഉള്ളത്. ഇന്ന് രാവിലെ വനം വകുപ്പ് അധികൃതരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഡോക്ടര്‍മാരെത്തുക. ഡോക്ടര്‍മാര്‍ വന്നാലും അസുഖബാധിതനായ ആനയോടൊപ്പം മറ്റ് രണ്ട് ആനകള്‍ കൂടി ഉള്ളതിനാല്‍ പരിശോധിക്കുന്നത് ബുദ്ധിമുട്ടായിരിക്കും. പ്രാഥമിക പരിശോധനക്ക് ശേഷം അസുഖം സാരമുള്ളതാണെങ്കില്‍ മയക്കുവെടി വച്ച് തളച്ച ശേഷം മാത്രമേ ചികിത്സതുടങ്ങാന്‍ കഴിയുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: