തിരുവനന്തപുരം: സഹകരണ വകുപ്പിന് കീഴിലുള്ള കേപ്പ് കോളേജുകളില്‍ സൗജന്യ ഓണ്‍ലൈന്‍ മോഡല്‍ എന്‍ട്രന്‍സ് പരീക്ഷ നടത്തുന്നു. ജൂലൈ 11 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ പേപ്പര്‍ ക ഉച്ചയ്ക്ക് ശേഷം 2 .30 മുതല്‍ പേപ്പര്‍IIഎന്ന ക്രമത്തിലാണ് പരീക്ഷ നടത്തുന്നത്. എന്‍ട്രന്‍സ് പരീക്ഷ കമ്മിഷണര്‍ നടത്തുന്ന പരീക്ഷയുടെ അതെ മാതൃകയില്‍ ഈ രംഗത്തു പ്രാഗല്ഭ്യമുള്ളവര് അടങ്ങിയ പാനല്‍ തയ്യാറാക്കിയ ചോദ്യ പേപ്പറാണ് ഇതിന് ഉപയോഗിക്കുന്നത്.
കേപ്പിന്റെ കീഴിലുള്ള കോളേജുകളില്‍ ജൂണ്‍ 15 മുതല്‍ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചിരുന്നു. എന്‍ട്രന്‍സ് പരീക്ഷയില്‍ മാര്‍ക്ക് കുറയ്ക്കുന്നതില്‍ പ്രധാന ഘടകമായ നെഗറ്റീവ് മാര്‍ക്കിനെ എങ്ങനെ നേരിടാമെന്നും പരീക്ഷ പേടി കൂടാതെ അഭിമുഖീകരിക്കുന്നതിനുള്ള വിദ്യ ഉള്‍പ്പെടുത്തി വിപുലമായ ക്ലാസ്സുകളാണ് നടത്തി വരുന്നത്. കഴിഞ്ഞ വര്‍ഷം കേപ്പ് നടത്തിയ പരിശീലനം വന്‍ വിജയമായിരുന്നു.
വിവിധ കോഴ്സുകളില്‍ പ്രവേശനം നേടുന്നതിനുള്ള ഓപ്ഷന് ഫയല്‍ ചെയ്യുന്നതിന് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ബോധവാന്മാരാക്കുന്നതിനുള്ള വിഡിയോകളും കോഴ്സിന്റെ അവസാനഘട്ടത്തില്‍ ഉള്‍പ്പെടുത്തുന്നതാണ്. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് കേപ്പ് കോളേജുകളില്‍ പ്രവര്‍ത്തിക്കുന്ന ഓപ്ഷന് ഫെസിലിറ്റേഷന്‍ സെന്റര്‍ മുഖാന്തിരം സൗജന്യമായി ഓപ്ഷന് ഫയല്‍ ചെയ്യുന്നതിനും ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരികരിക്കുന്നതിനുമുള്ള സംവിധാനവും ഒരുക്കുന്നതാണ്.
സ്വകാര്യ ഏജന്‍സികളുടെ ചൂഷണത്തിന് വിധേയരാകാതെ ഈ സൗകര്യം പരമാവധി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഉപയോഗപ്പെടുത്തണമെന്നും ഇതുവരെ കോഴ്സില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് www.capekerala.org എന്ന വെബ്സൈറ്റ് വഴിയോ അതാതു കോളേജ് വെബ്സൈറ്റ് വഴിയോ റെജിസ്ട്രേഷന് നടത്തി പരീക്ഷയില്‍ പങ്കെടുക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: