തിരുവനന്തപുരം: പിണറായി വിജയന് സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി യു എ ഇ കോണ്‍സലേറ്റ് ആരംഭിച്ച സൗജന്യ ഈന്തപ്പഴം നല്കല് പരിപാടി ഏറെ ശ്രദ്ധ പിടിച്ചിരുന്നു. ഗള്‍ഫ് മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണ് വാര്‍ത്ത നല്‍കിയത്. കേരളവും ഗള്‍ഫും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ ഉദാകരണമായിട്ടാണ് വാഴ്ത്തിയത്. എന്നാല്‍ ഈന്തപ്പഴം സ്വര്‍ണ്ണക്കടത്തിനുള്ള മറയായിരുന്നോ എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്.
തിരുവനന്തപുരത്തെ 30 അനാഥാലയങ്ങള്‍ ,കേരളത്തിലെ പള്ളികള്‍ എന്നിവിടങ്ങളിലായി 40,000 പേര്‍ക്ക് എല്ലാ മാസവും മികച്ച നിലവാരമുള്ള ഈന്തപ്പഴം സൗജന്യമായി നല്കുന്ന പദ്ധതിയുടെ മേല്‍ നോട്ടം യു എ ഇ കോണ്‍സലേറ്റിനായിരുന്നു. കേരളസര്‍ക്കാറിന്റെ പിന്തുണയോടെ നടപ്പാക്കിയ പദ്ധതിയുടെ ഉദ്ഘാടനം 2017 മെയ് 27 ന് കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന് അല്‍ ജാബി യാണ് നിര്‍വഹിച്ചത്. ഇതൊരു തുടര്‍ പദ്ധതിയായിരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.
സ്വര്‍ണ്ണക്കടത്തുകാര്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന മാധ്യമമാണ് ഈന്തപ്പഴം. ഈന്തപ്പഴത്തിനുള്ളില്‍ ഒളിപ്പിച്ചു വെയ്ക്കുന്ന സ്വര്‍ണ്ണം സാധാരണ പരിശോധനില്‍ കണ്ടെത്താനാവില്ല എന്നതാണ് കാരണം.കോണ്‍സലേറ്റിലേയക്കു വരുന്ന പെട്ടികളില്‍ സാധാരണയായി സാധാരണ പരിശോധന മാത്രമേ ഉണ്ടാകൂ. ഇത് മുതലാക്കി സ്വര്‍ണ്ണം കടത്തിയതിനെകുറിച്ച് അന്വേഷണം തുടങ്ങി.
യു എ ഇയുടെ ഇന്ത്യയിലെ രണ്ടാമത്തെ കോണ്‍സുലേറ്റാണ് തിരുവനന്തപുരത്തേത്. 2011ലാണ് കേരളത്തില്‍ കോണ്‍സുലേറ്റ് തുറക്കാന്‍ യു എ ഇ സന്നദ്ധത പ്രകടിപ്പിച്ചത്. 2016ല്‍ തിരുവനന്തപുരം മണക്കാട് ജംഗ്ഷനില്‍ 25,000 ചതുരശ്രയടി വിസ്തൃതിയിലുള്ള കെട്ടിടം ആറുവര്‍ഷത്തേക്ക് വാടകക്കെടുത്താണ് ഓഫീസ് തുറന്നത്. കോണ്‍സുലേറ്റിന് സ്വന്തം കെട്ടിടം നിര്‍മിക്കുന്നതിന് നഗരത്തിലെ പേരൂര്‍ക്കട വില്ലേജില്‍ 70 സെന്റ് സ്ഥലം 90 വര്‍ഷത്തേക്ക് പാട്ടത്തിന് നല്കാന് മന്ത്രിസഭ തീരുമാനിക്കുകയും ചെയ്തു.
തീവ്രസ്വഭാവമുള്ള ചില സംഘടനകള്‍ കോണ്‍സുലേറ്റിനെ മറയാക്കുന്നതായി നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. രാജ്യത്തിന്റെ നയന്ത്ര ഓഫീസ് എന്നതിനപ്പുറം ഒരു കോക്കസിന്റെ ആസ്ഥാനമായി സ്ഥാപനം മാറി. ഓഫീസിനു സമീപം ഉണ്ടായിരുന്ന രണ്ട നഗരസഭാ പാര്‍ക്കുകള്‍ കോണ്‍സുലേറ്റിന് എന്നു പറഞ്ഞ് കൈയേറുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: