പുല്‍പ്പളളി: പുല്‍പ്പള്ളി ചെറുവളളി പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടാനകളിറങ്ങി വന്‍തോതില്‍ കൃഷി നശിപ്പിച്ചു. പ്രദേശത്തെ മുപ്പതോളം കൃഷിയിടങ്ങളിലാണ് കാട്ടാനകള്‍ കൃഷിനാശം വരുത്തിയത്.
ചാക്കൊ വട്ടക്കാട്ട്, വട്ടമറ്റം കുര്യാക്കോസ്, ജോസ് കവുങ്ങുമ്പളളി, വിളയില്‍ രാജന്, മുട്ടത്ത് ജോര്‍ജ്ജ്, താഴത്തവെട്ടത്ത് നിഥിന്, ചെറുവളളി ലഷ്മി, ചെറുവളളി വിജയന്, ചെറുവളളി രാമചന്ദ്രന്, മണലില്‍ ഷൈല തുടങ്ങിയ നിരവധ കര്‍ഷകര്‍ക്ക് വലിയ കൃഷിനാശം സംഭവിച്ചു. വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.
കഴിഞ്ഞ ഒരു മാസത്തിലേറെയായി ചെറുവളളി, മരകാവ്, വേലിയമ്പം പ്രദേശങ്ങളില്‍ രണ്ട് ആനകളെത്തി സ്ഥിരമായി കൃഷികള്‍ നശിപ്പിക്കുകയാണ്. നെയ്ക്കുപ്പ വനത്തില്‍ നിന്നെത്തുന്ന ആനകള്‍ സന്ധ്യമയങ്ങുന്നതോടെ കൃഷിയിടങ്ങളിലെത്തുകയും ജനങ്ങള്‍ എന്തു ശബ്ദമുണ്ടാക്കിയാലും കൃഷിയിടങ്ങലില്നിന്നും പിന്തിരിഞ്ഞ് മാറുകയുമില്ല. ചെറുവളളി രാമചന്ദ്രന്റെ വീട് ആനകളുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഇവരുടെ വീട്ടുമുറ്റത്തെത്തിയ ആനകള്‍ വീട്ടുമുറ്റത്തുണ്ടായിരുന്ന കാര്‍ അല്പദൂരം തളളി മാറ്റി.
കഴിഞ്ഞ വര്‍ഷം ഇതേ കാലത്ത് രാമചന്ദ്രന്റെ വീട്ടു മുററത്തുണ്ടായിരുന്ന മോട്ടോര്‍ബൈക്ക് അടിച്ചു തകര്‍ക്കുകയും ഇവരുടെ വളര്‍ത്തു നായയെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയുമുണ്ടായി. പ്രധാനമായും വാഴ, തെങ്ങ്, പ്ലാവ് എന്നിവയാണ് ആനകള്‍ ആക്രമിച്ചു നശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം മരകാവ് പ്രദേശത്തും ഇതേ വിളകളാണ് ഇതേ ആനകള്‍ നശിപ്പിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ രണ്ട് ആനകളാണ് ഈ മേഖലയില്‍ വ്യാപകമായ കൃഷി നാശം വരുത്തുന്നത്.
പ്രദേശങ്ങളില്‍ വനാതിര്‍ത്തിയില്‍ കാര്യമായ പ്രതിരോധ സംവിധാനങ്ങളൊന്നുമില്ലാത്തത് കാട്ടാനകള്‍ക്ക് കൃഷിയിടങ്ങളില്‍ നിര്‍ബാധം കയറുവാന്‍ സൗകര്യമാകുന്നു. ശല്യക്കാരായ ഈ രണ്ട് ആനകളെ ഈ മേഖലയില്‍ നിന്നും ഓടിക്കുന്നതിനൊ മയക്കുവെടിവച്ച് പിടികൂടുകയൊ വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: