തിരുവനന്തപുരം : സംസ്ഥാനത്തെ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൈവിട്ട നിലയില്‍. സംസ്ഥാനത്തെ കൊറോണ രോഗികളുടെ എണ്ണം ഉയര്‍ന്നതോടെ ഒരാളില്‍ ജില്ലകളില്‍ കര്‍ശ്ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ്. തിരുവനന്തപുരത്തെ സ്ഥിതിഗതികള്‍ ഗുരുതരമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. അതിന് പിന്നാലെ പത്തനംതിട്ടയിലും ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
പൂന്തുറയില്‍ കൊറോണ സ്ഥിരീകരിച്ച വ്യക്തിയമായി 120 പേര് പ്രാഥമിക സമ്പര്‍ക്കത്തിലും 150 പേര് പേരുടെ പുതിയ സമ്പര്‍ക്കപട്ടിക പുറത്തിറക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പൂന്തുറയില്‍ കര്‍ശ്ശന നടപടികള്‍ കൈക്കൊള്ളാനാണ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.
ഇവിടെ കഴിഞ്ഞ 5 ദിവസങ്ങളില്‍ 600 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 119 പേര് പോസിറ്റീവായി കണ്ടു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചീഫ് സെക്രട്ടറിയേയും ആരോഗ്യ സെക്രട്ടറിയും പോലീസ് മേധാവിയും തിരുവനന്തപുരം ജില്ലാ കളക്ടറും സ്ഥിതിഗതികള്‍ വിലയിരുത്തി അടിയന്തര ഇടപെടലിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
പ്രദേശത്തേയ്ക്ക് പുറത്തു നിന്ന് ആളുകള്‍ എത്തുന്നത് കര്‍ശ്ശമായി തടയും. അതിര്‍ത്തികള്‍ അടച്ചിടും. കടല്‍ വഴി ആളുകള്‍ പൂന്തുറയില്‍ എത്തുന്നത് തടയാന്‍ കോസ്റ്റല്‍ പോലീസിനും നിര്‍ദ്ദേശം നല്കി കഴിഞ്ഞു. പ്രദേശത്തെ ജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കും. കൂടുതല്‍ ആളുകള്‍ക്ക് പരിശോധന നടത്തും.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ട നഗരസഭയില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടം ശുപാര്‍ശ ചെയ്തിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച എംഎസ്എഫ് നേതാവിന്റെ ഉറവിടം കണ്ടെത്താത്തതാണ് കാരണം. ഇയാളുടെ സമ്പര്‍ക്ക പട്ടികയും വലുതാണ്. ഉറവിടം അറിയാത്ത കൂടുതല്‍ കേസുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എസ്എസ്എല്‍സി പരീക്ഷയില്‍ വിജയിച്ച കുട്ടികളെ ആദരിക്കുന്ന ചടങ്ങുകളിലും യുഡിഎഫ് സംഘടിപ്പിച്ച നിരവധി പൊതുപാരിപാടികളില്‍ ഇയാള്‍ പങ്കെടുത്തു. ഈ പരിപാടികളില്‍ പങ്കെടുത്തവരില്‍ ജനപ്രതിനിധികള്‍ അടക്കമുള്ളവരുണ്ട്. ജില്ലയിലെ വിവിധ മാധ്യമ സ്ഥാപനങ്ങളിലും ഇയാള്‍ എത്തിയിട്ടുണ്ട്. ഇയാളുടെ അച്ഛന്റെ റേഷന്‍ കടയിലും ഇതര സംസ്ഥാന തൊഴിലാളികളടക്കമുള്ളവര്‍ എത്തിയിട്ടുണ്ട്.
അതേസമയം കൊവിഡ് വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ കണ്ടെയിന്മെന്റ് സോണുകളില്‍ വേണ്ടി വന്നാല്‍ മുന്നറിയിപ്പില്ലാതെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. ഇതിനായി പ്രത്യക ആലോചന നടത്തില്ല. വിദഗ്ധരുടെ അഭിപ്രായം അറിഞ്ഞാല്‍ ഉടന്‍ നടപ്പാക്കും. എറണാകുളം ജില്ലയില്‍ ഗുരുതരമായ സ്ഥിതിയാണ്. കണ്ടെയിന്മെന്റ് സോണുകളുടെ എണ്ണം വര്‍ധിപ്പിക്കും.
പരിശോധനയില്‍ കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന എറണാകുളം ജില്ലയില്‍ കൂടുതല്‍ പരിശോധന സൗകര്യം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. കളമശ്ശേരയിലെ പരിശോധന കേന്ദ്രത്തിനൊപ്പം മറ്റൊരു യൂണിറ്റ് കൂടി സജ്ജീകരിക്കേണ്ട സാഹചര്യത്തിലാണ് ജില്ല ഇപ്പോള്‍. ജില്ല ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗിക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ആശുപത്രിയിലെ കാര്‍ഡിയോളജി ജനറല്‍ മെഡിക്കല്‍ വാര്‍ഡുകള്‍ അടച്ചു. കുറവ് പരിശോധനയില്‍ തന്നെ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നതില്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ശരാശരിയാണ് എറണാകുളം ജില്ലയില്‍. ഫലം ലഭിക്കാനുള്ള ടെസ്റ്റുകളുടെ എണ്ണവും പ്രതിദിനം കൂടുന്നതോടെ സാഹചര്യം സങ്കീര്‍ണ്ണമാകുമെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: