തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പ്രതിക്കൂട്ടിലായ എസ്എന്‍സി ലാവലിന്‍ ഇടപാടിലെ ഇടനിലക്കാരന് ദിലീപ് രാഹുലന് ഡിപ്ലോമാറ്റിക് ബാഗേജ് വഴി നടന്ന സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. യുഎഇ ഭരണാധികാരി ഷെയ്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസ്മിയുടെ 2017 സെപ്തംബറിലെ തിരുവനന്തപുരം സന്ദര്‍ശനം സംശയാസ്പ്ദമാണ്. ചടങ്ങിന്റെ സംഘാടകയായി നിറഞ്ഞു നിന്നത് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷായിരുന്നു.
യുഎഇ ഭരണാധികാരിയുടെ കേരള സന്ദര്‍ശനത്തില്‍ ദിലീപ് രാഹുലന് അതിഥിയായിരുന്നു. 21 മില്യണ്‍ ദിര്‍ഹത്തിന്റെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ശിക്ഷിക്കപ്പെട്ട കാലയളവിലാണ് ദുബായ് ഭരണാധികാരിക്കൊപ്പം ദിലീപ് രാഹുലന് കേരളത്തിലെത്തിയതെന്നത് ഏറെ ഗൗരവകരമാണെന്നും എം.ടി. രമേശ്. പസഫിക് കണ്ട്രോള് എന്ന ടെക്നോളജി സ്ഥാപനത്തിന്റെ ഉടമയും കൊച്ചി സ്വദേശിയുമാണ് ദിലീപ് രാഹുലന്.
ലാവലിന്‍ ഇടപാടില്‍ ഇടനിലക്കാരനായിരുന്നു ദിലീപ് രാഹുലനുമായി പിണറായിക്ക് അടുത്ത ബന്ധമാണ് ഉള്ളതെന്ന് ദിലീപിന്റെ തന്നെ കമ്പനിയുടെ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ ശ്രീനിവാസന് നരംസിഹന്‍ മാസങ്ങള്‍ക്കു മുന്‍പ് വ്യക്തമാക്കിയിരുന്നു. മാധ്യമപ്രവര്‍ത്തകരുമായി ഓണ്‍ലൈനായി ദുബായിലെ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ശ്രീനിവാസന്റെ ആരോപണം. പിണറായിയുടെ മകന് ലണ്ടനില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുത്തത് ദിലീപാണെന്നും ഇതിന് വ്യക്തമായ തെളിവ് ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. ദിലീപ് രാഹുലന് പിടിക്കപ്പെട്ടാല്‍ പലരും കുടുങ്ങും.
ദിലീപ് രാഹുലന്റെ പസഫിക് കണ്ട്രോള് സിസ്റ്റംസ് എന്ന കമ്പനിയില്‍, മാനേജരായും പിന്നീട്, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായും ശ്രീനിവാസന് ജോലി ചെയ്തിരുന്നു. 2016 വര്‍ഷത്തില്‍ ദിലീപ് രാഹുല്‍ വിവിധ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത് മുങ്ങിയെന്നാണ് കേസ്. ഇപ്രകാരം, ഈജ്പിറ്റ് കേന്ദ്രമായ ഒരു ബാങ്കിന്റെ വിധി യുഎഇയില്‍ വരാനിരിക്കെയാണ് ഇപ്പോഴത്തെ പുതിയ വിവാദം. ദിലീപ് രാഹുലന് എതിരെ ഇപ്രകാരം 37 മില്യണ്‍ ദിര്‍ഹത്തിന്റെ ( ഏകദേശം 74 കോടി രൂപ ) ബാങ്ക് തട്ടിപ്പ് കേസിലാണ് ഈ വിധി യുഎഇയില്‍ വരാനിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: