തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് ശാന്തിഗിരി ആശ്രമത്തില്‍ വന്നിട്ടില്ലെന്ന് ആശ്രമം ജനറല്‍ സെക്രട്ടറി ഗുരുരത്നം ജ്ഞാന തപസ്വി. സ്വപ്ന ശാന്തിഗിരി ആശ്രമത്തിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശാന്തിഗിരി ആശ്രമത്തില്‍ പരിശോധന നടത്തിയത്. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ശാന്തിഗിരി ആശ്രമം രംഗത്തെത്തിയത്
സ്വപ്നാ സുരേഷ് ശാന്തിഗിരി ആശ്രമത്തില്‍ വന്നുവെന്ന വ്യാജ പ്രചരണം നടക്കുന്നുവെന്ന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി ഗുരുരത്നം ജ്ഞാന തപസ്വി വ്യക്തമാക്കി. പരിശോധന നടത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥരെ യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്. കസ്റ്റംസിന്റെ ഭാഗത്ത് നിന്ന് റെയ്ഡ് അല്ല നടന്നത്. മറിച്ച് വിവരങ്ങള്‍ ചോദിച്ച് അറിയുകയാണ് ചെയ്തത്.
കുറ്റവാളികള്‍ക്ക് അഭയം കൊടുക്കുന്ന ഇടമല്ല ആശ്രമം. ആശ്രമത്തില്‍ എല്ലായിടത്തും സിസിടിവിയുണ്ട്: ആര് വന്നാലും പെട്ടെന്ന് കണ്ടുപിടിക്കാം.ആശ്രമത്തിനെതിരെ ചിലര്‍ വ്യാജ പ്രചരണം നടത്തുകയാണ്. ആശ്രമത്തിന്റെ പവിത്രത തകര്‍ക്കാനുള്ള നീക്കങ്ങളും സജീവം.വ്യാജ പ്രചരണത്തിനെതിരെ അന്വേഷണം വേണമെന്ന് ഡിജിപി യോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: