ന്യൂദല്‍ഹി : കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ട്രസ്റ്റുകള്‍ ചൈനീസ് സംഭാവനകള്‍ കൈപ്പറ്റിയതിനെതിരെ അന്വേഷണം. സോണിയാഗാന്ധി ചെയര്‍പേഴ്സനും, രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ അംഗങ്ങളുമായ രാജീവ് ഗാന്ധി ഫൗണ്ടേഷന്, രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് കൂടാതെ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ എന്നിവക്കെതിരെയാണ് അന്വേഷണം.
അന്വേഷണം നടത്തുന്നതിനായി ഇഡി സ്പെഷ്യല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലായം രൂപം നല്കി കഴിഞ്ഞു. 2006 മുതല്‍ വിവിധ ഘട്ടങ്ങളിലായി രാജീവ് ഗാന്ധി ഫൗണ്ടേഷനും ചാരിറ്റബിള്‍ ട്രസ്റ്റും ചൈനീസ് സര്‍ക്കാരിന്റെ വിവിധ സാമ്പത്തിക സഹായങ്ങള്‍ കൈപ്പറ്റിയിട്ടുണ്ട്.
ഇതിന്റെ രേഖകളും പുറത്തുവന്നിരുന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പിഎംഎല്‍എ, ആദായ നികുതി നിയമം, വിദേശ സാമ്പത്തിക സഹായങ്ങള്‍ സ്വീകരിക്കുന്നതിനുള്ള നിയമം എന്നിവ ലംഘിച്ചിട്ടുണ്ടോയെന്നാകും പ്രത്യേക സമിതി അന്വേഷണം നടത്തുക.
പൗരന്മാരുടെ സുരക്ഷയ്ക്ക് ഉള്‍പ്പടെ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ 59 ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. കൂടാതെ ലഡാക്കില്‍ ചൈനീസ് സൈന്യത്തിന്റെ പ്രകോപനങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് ചൈനയ്ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അതിനിടയിലാണ് കോണ്‍ഗ്രസ്സിന് ചൈന നല്‍കിയിട്ടുള്ള സാമ്പത്തിക സഹായങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: