തൃശൂര്‍: കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളായ അയ്യന്തോള്‍ പഞ്ചിക്കലിലെ ഫ്ളാറ്റ് കൊലക്കേസില്‍ വിധി വെള്ളിയാഴ്ചത്തേക്കു മാറ്റി. തൃശൂര്‍ ഡിസിസി ജനറല്‍ സെക്രട്ടിയായിരുന്ന എം.ആര്.രാമദാസ്, പുതുക്കാട് മണ്ഡലം പ്രസിഡന്റായിരുന്ന റഷീദ്, കാമുകി ശാശ്വതി, സുഹൃത്തായ കൃഷ്ണപ്രസാദ് എന്നിവരടക്കം എട്ടുപേരാണ് കേസിലെ പ്രതികള്‍.
സംഘം ചേര്‍ന്ന് യുവാവിനെ ക്രൂരമായി പ്രതികള്‍ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്. 2016 മാര്‍ച്ച് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. ബിജു, സുനില്‍, സജീഷ് എന്നിവരും കേസില്‍ പ്രതികളാണ്. ഒന്നും രണ്ടും പ്രതികള്‍ക്ക് ജാമ്യം കിട്ടാത്ത അപൂര്‍വ്വ കേസാണിത്. റഷീദിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘത്തെക്കുറിച്ചുള്ള വിവരം പുറത്താകാതിരിക്കാനായിരുന്നു ഷൊര്‍ണൂര്‍ ലതാനിവാസില്‍ ബാലസുബ്രഹ്മണ്യന്റെ മകന് സതീശനെ (32) റഷീദിന്റെ ഫ്ളാറ്റില്‍ പൂട്ടിയിട്ട് കൊലപ്പെടുത്തിയത്.
കൊല്ലപ്പെട്ട സതീശന്റെ സുഹൃത്തായിരുന്നു റഷീദിന്റെ ഡ്രൈവര്‍. ഇയാള്‍ വഴി പരിചയപ്പെട്ടപ്പോള്‍ തനിക്ക് സ്വാധീനമുള്ള തിരു-കൊച്ചി ബാങ്കില്‍ ജോലി ശരിയാക്കാമെന്ന് സതീശന് റഷീദ് വാക്ക് നല്കി. തുടര്‍ന്ന് കൊടൈക്കനാലിലെ ഡിജെ പാര്‍ട്ടിക്കുശേഷം റഷീദിനെയും കാമുകി ശാശ്വതിയെയും കാറില്‍ സതീശന് ഫ്ളാറ്റിലെത്തിച്ചു. അടുത്ത ദിവസം ജോലി ശരിയാക്കാമെന്നും പണം എത്തിക്കണമെന്നും റഷീദ് പറഞ്ഞു. വീട്ടില്‍ പോയി പണവുമായി സതീശന് ഫ്ളാറ്റിലെത്തി. ഇതിനിടെ റഷീദിന്റെ ഫോണ്‍ സംഭാഷണം കേട്ടതോടെ ഫ്ളാറ്റ് അധോലോകകേന്ദ്രമാണെന്ന് സതീശന് മനസിലായി. ഈ വിവരം മറ്റൊരു സുഹൃത്തിനെ ഇയാള്‍ ഫോണില്‍ അറിയിച്ചു. ഇതറിഞ്ഞ് റഷീദ് സതീശനെ മര്‍ദ്ദിച്ചു.
രï് ദിവസം ബാത്ത്റൂമില്‍ പൂട്ടിയിട്ടു. ഈസമയം എം.ആര് രാംദാസ് ഫ്ളാറ്റിലുïായിരുന്നു. സഹായി കൃഷ്ണപ്രസാദും റഷീദും ചേര്‍ന്ന് നടത്തിയ മര്‍ദ്ദനത്തില്‍ സതീശന് മരിച്ചെന്നാണ് കേസ്. അന്വേഷണം വഴി തെറ്റിക്കാന്‍ രാംദാസ് പോലീസില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെങ്കിലും എസിപി വി.കെ.രാജുവിന്റെ പഴുതടച്ച അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. കേസില്‍ 2017 ഡിസംബറിലാണ് വിസ്താരം ആരംഭിച്ചത്. പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചതോടെ വിചാരണ തടസപ്പെട്ടു.
പിന്നീട് 2018 ഡിസംബറില്‍ വിചാരണ പുനരാരംഭിച്ചു. 72 സാക്ഷികളെ വിസ്തരിച്ചു. തൃശൂര്‍ ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.ആര്.മധുകുമാറാണ് കേസ് പരിഗണിക്കുന്നത്. വിധി പ്രഖ്യാപനം കേള്‍ക്കാന്‍ കൊല്ലപ്പെട്ട സതീശന്റെ അച്ഛനും സഹോദരിയും കോടതിയില്‍ എത്തിയിരുന്നു
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: