പെരുമ്പുഴ: സഞ്ചാരയോഗ്യമായ റോഡിനായി കാത്തിരിക്കുകയാണ് പട്ടികജാതി വിഭാഗത്തില്‍പെട്ട നാലുവീട്ടുകാര്‍. ഇളമ്പള്ളൂര്‍ പഞ്ചായത്തില്‍ ഉള്‍പ്പെട്ട തലപ്പറമ്പ് വാര്‍ഡിലെ ഊറ്റുകുഴിയില്‍ താമസിക്കുന്ന നാലുവീട്ടുകാരാണ് ചെളിയും ചെമ്മണ്ണും കലര്‍ന്ന പാതയിലൂടെ ഒന്നര പതിറ്റാണ്ടായി യാത്ര ചെയ്യുന്നത്. പ്രധാന റോഡിലേക്ക് എത്തണമെങ്കില്‍ അരകിലോമീറ്ററിലധികം ഇത്തരത്തില്‍ ചെളിറോഡിലൂടെ സഞ്ചരിക്കേï ഗതികേടാണ്.
നാലുവീടുകളിലുമായി 15 പേരാണ് താമസം. ഇതില്‍ മൂന്നിലും അഞ്ചിലും പഠിക്കുന്ന കുരുന്നുകളുമുണ്ട്. സ്കൂള്‍ പഠനം ഓണ്‍ലൈനായതിനാല്‍ കുട്ടികള്‍ പുറത്തിറങ്ങാറില്ല. സാധാരണഗതിയില്‍ മഴ പെയ്ത് ചെളിക്കുളമാകുന്ന പാതയില്‍ കാല്‍നടയായി സഞ്ചരിക്കുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ചൊറിച്ചിലും മറ്റ് അസുഖങ്ങളും പതിവാണ്.
ഫലത്തില്‍ വീട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ വഴിയുന്നെങ്കിലും ആ വഴി വയലാണോ തോടാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കാത്തവിധം ചെളിക്കൂമ്പാരമാണ്. ഇതില്‍ ചവിട്ടിമെതിച്ചുവേണം പുറത്തിറങ്ങാന്‍. സിപിഎമ്മിന്റെ വാര്‍ഡ് അംഗം തിരിഞ്ഞുപോലും നോക്കുന്നില്ലെന്നാണ് പരാതി.
നാലുവീട്ടിലും നിര്‍ധന കുടുംബങ്ങളാണ് താമസം. തെരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ സ്ഥാനാര്‍ഥികള്‍ വോട്ടിനു വേണ്ടിയെത്തും. അപ്പോഴുള്ള പ്രധാനവാഗ്ദാനം സഞ്ചരിക്കാനുള്ള വഴി പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റ് ചെയ്ത് നല്‍കാമെന്നാണ്. പക്ഷേ പിന്നീട് തിരിഞ്ഞു നോക്കാറില്ല. രണ്ടുവീടുകളിലെയും വിദ്യാര്‍ഥികളെ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് രക്ഷിതാക്കള്‍ തോളിലേറ്റി റോഡിലെത്തിക്കുന്നതാണ് പതിവ്. രക്ഷിതാക്കള്‍ ഇല്ലെങ്കില്‍ ഇവര്‍ സ്കൂളില്‍ പോകില്ല, അതാണ് സ്ഥിതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: