നാദാപുരം: ഒരു ജീവിതകാലം മുഴുവന്‍ അധ്വാനിച്ച് സ്വരുക്കുട്ടി ഉണ്ടാക്കിയ വീട് ഒരു രാത്രിയില്‍ തകര്‍ന്ന് അടിഞ്ഞപ്പോള്‍ തകര്‍ന്നത് സുഭാഷിന്റെ ജീവിത സ്വപ്നങ്ങളായിരുന്നു. കഴിഞ്ഞ വര്‍ഷം വിലങ്ങാടുണ്ടായ ശക്തമായ ഉരുള്‍ പൊട്ടലില്‍ വിലങ്ങാട് അടുപ്പില്‍ കോളനിക്ക് സമീപം അങ്ങിടിപ്പറമ്പില് സുഭാഷിന്റെ പണി പൂര്‍ത്തിയായ വീട് പൂര്‍ണ്ണമായും തകരുകയായിരുന്നു. മലമുകളില്‍ നിന്ന് കൂറ്റന്‍ പാറയും മരങ്ങളും ഒഴുകി എത്തി വീടിന്റെ മുകളിലേക്കാണ് പതിച്ചത്.
കൂലി പണി ചെയ്ത് കിട്ടുന്ന തുച്ഛമായ തുക കൊണ്ടും ബാങ്ക് ലോണ്‍ ആയും നാട്ടില്‍ നിന്ന് സുഹൃത്തുക്കളോടും കടം വാങ്ങിയുമാണ് വീട് പണി പൂര്‍ത്തിയാക്കിയതെന്ന് സുഭാഷ് പറയുന്നു. അടുപ്പില്‍ ആദിവാസി കോളനിയോട് ചേര്‍ന്നാണ് പത്ത് സെന്റ് സ്ഥലത്ത് ഒറ്റ നിലയുള്ള വിട് നിര്‍മ്മിച്ചത്. ഗൃഹപ്രവേശനം തിരുമാനിച്ച് ബന്ധുക്കളേയും നാട്ടുകാരേയും ക്ഷണിക്കുക കൂടി ചെയ്തിരുന്നു.
എന്നാല്‍ തന്റെയും കുടുബത്തിന്റെയും സ്വപ്നം ഒറ്റ രാത്രി കൊണ്ട് അസ്തമിച്ച ഞെട്ടലില്‍ നിന്ന് കരകയറാനാവാതെ ബന്ധുവീട്ടില്‍ താമസിക്കുകയാണ് സുഭാഷും കുടുബവും. ഭാര്യ പ്രമീളയും പത്താം ക്ലാസില്‍ പഠിക്കുന്ന മകന് അഭിജിത്തും എട്ടാം ക്ലാസുകാരി അവന്തികയുമടങ്ങിയതാണ് കുടുബം. ഉരുള്‍പൊട്ടലില്‍ വീട് നഷ്ടമായവര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ ഭൂമി കണ്ടെത്തിയതായും എന്നാല്‍ വീട് നിര്‍മ്മാണത്തിന് സര്‍ക്കാര്‍ ഫണ്ട് അനുവധിച്ചിട്ടില്ലന്നും വാണിമേല്‍ പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: