ഇടുക്കി: ലോക്ക് ഡൗണ്‍ പിന്‍വലിച്ചതോടെ നിരത്തുകളില്‍ വാഹനങ്ങള്‍ കൂടുകയും കാലവര്‍ഷത്തില്‍ റോഡുകളില്‍ വഴുക്കല്‍ ഉണ്ടാകുകയും ചെയ്തതോടെ വാഹനാപകടങ്ങള്‍ വര്‍ദ്ധിച്ചിരിക്കയാണ്.
ചെറുതോണി ടൗണിലും സമീപപ്രദേശങ്ങളിലും വാഹനാപകടങ്ങള്‍ പതിവായിട്ടും ബന്ധപ്പെട്ടവര്‍ മുന്‍കരുതല്‍ നടപടികളെടുക്കുന്നില്ലന്ന പരാതിയും വ്യാപകമായിട്ടുണ്ട്. തിങ്കളാഴ്ച രാത്രി ഒന്‍പതിന് ചെറുതോണി പാലത്തിന്റെ കൈവരി തകര്‍ത്ത് ചെറുതോണി പുഴയില്‍ പതിച്ചിരുന്നു. യാത്രക്കാരായ രണ്ടുപേര്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ ചെറുതോണിക്ക് സമീപം വെള്ളക്കയത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികന് പരുക്കേറ്റു.
ഇന്നലെ ഉച്ചകഴിഞ്ഞ് പൈനാവിലും കുയിലുമലക്കും ഇടയില്‍ നിയന്ത്രണം വിട്ട് വാഹനം ഓടയില്‍ വീണെങ്കിലും അപകടത്തില്‍ നിന്നും തലനാരിഴക്കാണ് രക്ഷപെട്ടത്. അപകട മുന്നറിയിപ്പ് നല്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിലും സുരക്ഷാ സംവിധാനമൊരുക്കുന്നതിലും പൊതുമരാമത്ത് വകുപ്പ് കാര്യമായ ശ്രദ്ധചെലുത്തുന്നില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. മഴയില്‍ റോഡില്‍ വഴുക്കലനുഭവപ്പെട്ടതിനാലാണ് ഇന്നലെ രണ്ട് അപകടവുമുണ്ടായത്.
ചെറുതോണി പാലത്തിന് സമീപം സൂചനാ ബോര്‍ഡ് തെറ്റായ ദിശ സൂചിപ്പിക്കുന്ന വിധത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഇത് അപരിചിതരായ വാഹനങ്ങള്‍ക്ക് അപകടമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: