കോഴിക്കോട്: വലിയങ്ങാടി സംരക്ഷണ സമിതി രൂപീകരിച്ച് കോവിഡ് പ്രതിസന്ധിയെ മറികടക്കാനൊരുങ്ങുകയാണ് വലിയങ്ങാടിയിലെ വ്യാപാരികളും തൊഴിലാളികളും. കഴിഞ്ഞ ദിവസം വ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവിടെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് 20 ശതമാനത്തോളം കച്ചവടം കുറഞ്ഞിട്ടുണ്ട്.
പ്രധാനമായും ചെറുകിട കച്ചവടക്കാരെയാണ് ബാധിച്ചത്. ഇരുചക്ര ഗതാഗതം നിരോധിച്ചതോടെയാണ് ഇവരുടെ കച്ചവടത്തെ ബാധിച്ചത്. മൊത്തവ്യാപാരികള്‍ ഫോണിലൂടെ ഓര്‍ഡറെടുത്ത് സാധനങ്ങള്‍ നേരിട്ട് എത്തിച്ച് നല്‍കുകയാണ് ചെയ്യുന്നത്. ഇരുപതോളം ലോറികളാണ് നിത്യവും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വലിയങ്ങാടിയില്‍ എത്തിയിരുന്നത്.
വലിയങ്ങാടിയില്‍ 362 ഭക്ഷ്യധാന്യങ്ങള്‍ വില്‍ക്കുന്ന കടകളാണുള്ളത്. 1350 തൊഴിലാളികളും വലിയങ്ങാടിയെ ആശ്രയിച്ച് ജീവിക്കുന്നത്. ഇരുചക്ര വാഹനങ്ങള്‍ക്ക് അനുമതി നല്‍കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: