പാലക്കാട് ജില്ലയില്‍ പതിമൂന്ന്കാരന് ഉള്‍പ്പെടെ 29 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. അതേസമയം 23 പേര് രോഗമുക്തരായി. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 176 ആയി.
തമിഴ്നാട്ടില്‍ നിന്നെത്തിയ അകത്തേത്തറ സ്വദേശി (26), പുതുക്കോട് സ്വദേശി (26), കോങ്ങാട് പാറശ്ശേരി സ്വദേശി (48), എലപ്പുള്ളി സ്വദേശി (47),കര്‍ണാടകയില്‍ നിന്നെത്തിയ ചിറ്റൂര്‍ തത്തമംഗലം സ്വദേശി (50), ബെംഗ്ലുരുവില്‍ നിന്നും വന്ന മുതുതല സ്വദേശി (33), ദല്‍ഹിയില്‍ നിന്നെത്തിയ ചെര്‍പ്പുളശ്ശേരി സ്വദേശി (30),ഹൈദരാബാദില്‍ നിന്നും വന്ന വടക്കഞ്ചേരി സ്വദേശി (26), ഒമാനില്‍ നിന്നെത്തിയ തേങ്കുറിശ്ശി മഞ്ഞളൂര്‍ സ്വദേശിനി (40), ഖത്തറില്‍ നിന്നെത്തിയ പെരുമാട്ടി സ്വദേശി (29),
എടത്തനാട്ടുകര സ്വദേശി (31),കരിമ്പുഴ സ്വദേശി (25), ദുബായില്‍ നിന്നും വന്ന ചന്ദ്രനഗര്‍ സ്വദേശി (43), ചെര്‍പ്പുളശ്ശേരി സ്വദേശി (42),ചെര്‍പ്പുളശ്ശേരി സ്വദേശി (50),കുഴല്‍മന്ദം സ്വദേശി (35),തോണിപ്പാടം സ്വദേശി (36),തൃക്കടീരി സ്വദേശി (34), മുതുതല പെരുമുടിയൂര്‍ സ്വദേശി (38),ഷാര്‍ജയില്‍ നിന്നും വന്ന ചെര്‍പ്പുളശ്ശേരി സ്വദേശി(38), അബുദാബിയില്‍ നിന്നും വന്ന വല്ലപ്പുഴ സ്വദേശിയായ ഗര്‍ഭിണി(24), സൗദിയില്‍ നിന്നെത്തിയ ഒലവക്കോട് സ്വദേശി (13 ആണ്‍കുട്ടി), കുലുക്കല്ലൂര്‍ മുളയങ്കാവ് സ്വദേശി (25), ചെര്‍പ്പുളശ്ശേരി സ്വദേശി (38),ചളവറ സ്വദേശി (37), ദമാമില്‍ നിന്ന് വന്ന പരുതൂര്‍ സ്വദേശി (58), കുവൈറ്റില്‍ നിന്നെത്തിയ കോങ്ങാട് സ്വദേശി (27), ചെറായി സ്വദേശി (43) എന്നിവര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
ഖത്തറില്‍ നിന്നും വന്ന് ഒന്നാം തീയതി രോഗം സ്ഥിരീകരിച്ച കൊഴിഞ്ഞാമ്പാറ സ്വദേശിനിയുടെ ഭര്‍ത്താവ് (62) ആണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: