തിരുവനന്തപുരം: ഡിപ്ലോമാറ്റിക്ക് ബാഗേജ് സ്വര്‍ണക്കടത്ത് കേസിലെ ആരുമായും തനിക്ക് ബന്ധമില്ലെന്ന് ശശി തരൂര്‍ എംപി. കോണ്‍സുലേറ്റിലെ നിയമനങ്ങള്‍ക്കായി താന്‍ ആരെയും ശുപാര്‍ശ ചെയ്തിട്ടില്ല. തിരുവനന്തപുരത്ത് യുഎഇ കോണ്‍സുലേറ്റ് സ്ഥാപിക്കുമ്പോള്‍ താന്‍ കേന്ദ്രമന്ത്രി ആയിരുന്നില്ലായെന്നും ശശി തരൂര്‍ പറഞ്ഞു.
കേസുമായി താനും തന്റെ ഓഫീസും പൂര്‍ണമായും സഹകരിക്കും. സമഗ്ര അന്വേഷണം വേണമെന്നാണ് തന്റെ ആവശ്യമെന്നും ശശി തരൂര്‍ വാര്‍ത്താ ചാനലിനോട് പറഞ്ഞു. തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ സ്വപ്ന സുരേഷിന്റെ നിയമനത്തിനു പിന്നില്‍ മുന്‍ കേന്ദ്രമന്ത്രിയായ കോണ്‍ഗ്രസ്സ് നേതാവാണെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് തരൂരിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: