പുത്തൂര്‍: പാത്തല ജനവാസമേഖലയില്‍ നിര്‍മാണം നടക്കുന്ന ടാര്‍ മിക്സിംഗ് പ്ലാന്റിനെതിരെ ബിജെപി പ്രതിഷേധിച്ചു. കുളക്കട പഞ്ചായത്തിലെ പാത്തല വാര്‍ഡില്‍ അനധികൃതമായി അനുവദിച്ച ടാര്‍ മിക്സിംഗ് പ്ലാന്റിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിലാണ്.
ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള റോഡ് കയ്യേറിയാണ് പ്ലാന്റിലേക്കുള്ള വഴി ഉണ്ടാക്കിയിരിക്കുന്നത്. ഹൈക്കോടതിയെപ്പോലും തെറ്റിദ്ധരിപ്പിച്ചാണ് വഴിക്ക് അനുമതി നേടിയത്. വലിയ രീതിയില്‍ മലിനീകരണം ഉണ്ടാക്കുന്ന പ്ലാന്റിനാണ് പഞ്ചായത്ത് അനുമതി നല്‍കിയതെന്ന് ബിജെപി ആരോപിച്ചു.
പ്രതിഷേധപരിപാടിയില്‍ ഏരിയാ പ്രസിഡന്റ് വിനോദ് പനയപ്പള്ളില്‍, സംസ്ഥാന കൗണ്‍സിലംഗം ഹരി മൈലംകുളം, പുത്തൂര്‍ രാജേഷ്, വിഷ്ണുദാസ് പൂവറ്റൂര്‍, ഉദയശങ്കര്‍, രാഹുല്‍ പാത്തല എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: