പാലക്കാട്: വാഹനപരിശോധനയ്ക്കിടെ മിനി പിക്കപ്പ് വാനില്‍ കടത്തുകയായിരുന്ന ഒന്നേമുക്കാല്‍ കോടി കുഴല്‍പ്പണവുമായി രണ്ടുപേര്‍ പിടിയില്‍. ആലുവ മണിയന്‍പാറ സ്വദേശി മീദീന്‍ കുഞ്ഞ്, എം.എ. സലാം എന്നിവരാണ് പിടിയിലായത്.
ഇന്നലെ ഉച്ചയോടെ വാളയാര്‍ ടോള്‍ പ്ലാസക്ക് സമീപം ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് കോയമ്പത്തൂരില്‍ നിന്നും എറണാകുളത്തേക്ക് കൊണ്ടുപോവുകയായിരുന്ന കുഴല്‍പ്പണം പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് വാഹനത്തെ പിന്തുടര്ന്ന് തടഞ്ഞുനിര്‍ത്തി നടത്തിയ പരിശോധനയിലാണ് രണ്ടുബാഗുകളില് ഒളിപ്പിച്ച പണം കണ്ടെത്തിയത്.
വാളയാര്‍ ഇന്‍സ്പെക്ടര്‍ ലിബി, ഡാന്‍സാഫ് സ്ക്വാഡ് അംഗങ്ങളായ എ എസ്ഐമാരായ വി. ജയകുമാര്‍ വി, ടി.ആര്. സുനില്‍കുമാര്‍, എസ്സിപിഒ വിജയാനന്ദ്, സിപിഒമാരായ എച്ച്. ഷാജഹാന് , ആര്. രാജീദ് ,എ.വി. രാജീവ്, ഡ്രൈവര്‍ പ്രിന്‍സ് എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: