ആലപ്പുഴ: എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന് സെക്രട്ടറിയായിരുന്ന കെ.കെ മഹേശന് ജീവനൊടുക്കിയ സംഭവത്തില്‍ രാഷ്ട്രീയ-സാംസ്കാരിക ലോകം മൗനം പാലിക്കുന്നത് നിരാശജനകമെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്. മഹേശന്റെ വീട് സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആത്മഹത്യയില്‍ പ്രതിസ്ഥാനത്ത് നില്ക്കുന്നവര് എസ്എന്‍ഡിപി യോഗത്തിന്റെ ഉന്നത പദവിയില്‍ ഉള്ളവര്‍ തന്നെയാണ്.
ആശ്വസിപ്പിക്കേണ്ടവര്‍ ആശങ്കപ്പെടുത്തുകയാണ് ചെയ്തത്. കേസ് വഴിതിരിച്ച് വിടാനുള്ള ശ്രമം കുറ്റാരോപിതര്‍ നടത്തുന്നുണ്ട്. പ്രത്യേക സംഘം അന്വേഷണം നടത്തണം. നിയമത്തിന്റെ മുമ്പില്‍ എല്ലാവരും സമമാണ്. സ്വാധീനത്തിന്റെ പേരില്‍ നീതി നിഷേധം ഉണ്ടാകരുതെന്നും സുധീരന് കൂട്ടിച്ചേര്‍ത്തു. കെ.കെ. മഹേശന്റെ ആത്മഹത്യാ കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, മാനേജര്‍ കെ. എല്‍ അശോകന്, യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി എന്നിവരുടെ മൊഴികള്‍ അന്വേഷണ സംഘം എടുത്തിരുന്നു.
കഴിഞ്ഞ മാസം 24നാണ് കണിച്ചുകുളങ്ങര യൂണിയന് ഓഫീസില്‍ മഹോശനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളാപ്പള്ളി നടേശനും, മാനേജര്‍ അശോകനുമെതിരെ ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: