കണ്ണൂര്‍: കണ്ണൂരില്‍ ഇന്നലെ 11 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്ന 11 കണ്ണൂര്‍ സ്വദേശികള്‍ ഇന്ന് രോഗമുക്തരായി. ഇവരില്‍ അഞ്ചു പേര് വിദേശ രാജ്യങ്ങളില്‍ നിന്നും ആറു പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.
കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 19ന് കുവൈത്തില്‍ നിന്നുള്ള ജെ9 1415 വിമാനത്തിലെത്തിയ ചൊക്ലി സ്വദേശി 57കാരന്, ജൂലൈ രണ്ടിന് കുവൈത്തില്‍ നിന്നുള്ള ജി8 7227 വിമാനത്തിലെത്തിയ എടക്കാട് സ്വദേശി 42കാരന്, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 13ന് റാസല്‍ഖൈമയില്‍ നിന്ന് സ്പൈസ് ജെറ്റ് വിമാനത്തിലെത്തിയ തളിപ്പറമ്പ് സ്വദേശി 27കാരന്, ജൂണ്‍ 21ന് റാസല്‍ ഖൈമയില്‍ നിന്നെത്തിയ കതിരൂര്‍ സ്വദേശി 45കാരന്, ജൂലൈ രണ്ടിന് റിയാദില്‍ നിന്നുള്ള എക്സ്വൈ 0345 വിമാനത്തിലെത്തിയ മയ്യില്‍ സ്വദേശി 43കാരന് എന്നിവരാണ് വിദേശത്തു നിന്നെത്തിയവര്‍.
ജൂണ്‍ 24ന് ട്രിച്ചിയില്‍ നിന്ന് എത്തിയ മുഴപ്പിലങ്ങാട് സ്വദേശി 51കാരന്, ബെംഗളൂരുവില്‍ നിന്ന് ജൂണ്‍ 30ന് എത്തിയ ചെമ്പിലോട് സ്വദേശി 40കാരന്, കോളയാട് സ്വദേശി 35 കാരന്, ജൂലൈ ഒന്നിന് എത്തിയ മുഴക്കുന്ന് സ്വദേശി 22കാരന് (താമസം പേരാവൂരില്‍), കണ്ണവം സ്വദേശി 46കാരന്, ന്യൂ മാഹി സ്വദേശി 41കാരന് എന്നിവരാണ് ഇതര സംസ്ഥാനത്ത് നിന്നെത്തിയവര്‍.
ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 596 ആയി. ഇവരില്‍ 339 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കടന്നപ്പള്ളി സ്വദേശി 27കാരന്, അഞ്ചരക്കണ്ടിയിലെ ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന ആന്തൂര്‍ സ്വദേശി അഞ്ചു വയസ്സുകാരന്, എടക്കാട് സ്വദേശി 45കാരന്, കൂത്തുപറമ്പ് സ്വദേശി 29കാരന്, കടമ്പൂര് സ്വദേശികളായ നാലു വയസ്സുകാരി, 31കാരന്, 14കാരന്, 12 വയസ്സുകാരി, കൊട്ടിയൂര്‍ സ്വദേശി ആറു വയസ്സുകാരന്, മൊകേരി സ്വദേശി 40കാരന്, മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന എരഞ്ഞോളി സ്വദേശി 26കാരന് എന്നിവരാണ് ഇന്ന് രോഗം ഭേദമായി വീടുകളിലേക്ക് തിരിച്ചത്.
നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 24273 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 59 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 25 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 294 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 36 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 22 പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ മൂന്നു പേരും വീടുകളില്‍ 23834 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
ജില്ലയില്‍ നിന്ന് ഇതുവരെ 16461 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 15949 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 14928 എണ്ണം നെഗറ്റീവാണ്. 512 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. പുതുതായി കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ജില്ലയിലെ 12 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.
കണ്ണൂര്‍ കോര്‍പ്പറേഷനിലെ 14-ാം ഡിവിഷന്, മാലൂര്‍- 1, പടിയൂര്‍ കല്ല്യാട്- 13, ചൊക്ലി- 4, 12, തളിപറമ്പ- 11, മുഴപ്പിലങ്ങാട്- 9, ചെമ്പിലോട്- 14, പേരാവൂര്‍- 16, ന്യൂമാഹി- 7, ചിറ്റാരിപറമ്പ- 7, കോളയാട്- 11 വാര്‍ഡുകള്‍ എന്നിവയാണ് പുതുതായി കണ്ടെയിന്മെന്റ് സോണുകളായത്.
ഡിഎസ്സി കണ്ടോണ്മെന്റ് ഏരിയ ഇന്നു (ജൂലൈ 7) മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കണ്ടെയിന്മെന്റ് സോണായി തുടരുമെന്നും ജില്ലാ കലക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി. ഇവിടെ അവശ്യ സാധനങ്ങളുടെ വിതരണത്തിന് ഹോം ഡെലിവറി സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ കോര്പ്പറേഷന് സെക്രട്ടറി, കണ്ണൂര്‍ ഡിവൈഎസ്പി എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കണം.
കോവിഡ് 19 മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് കൂടുതല്‍ യാത്രക്കാരെ കയറ്റി ജില്ലയിലെ സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നടത്തുന്നില്ലെന്ന് ജില്ലാ പോലീസ് മേധാവി, ആര്‍ടിഒ എന്നിവര്‍ ഉറപ്പുവരുത്തേണ്ടതാണെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: