തിരുവനന്തപുരം: ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ തിരുവനന്തപുരത്തെ പോലീസ് പിടിച്ചതു പുലിവാല്. ഇന്നലെ രാത്രി എട്ടു മണിയോടെ ആണ് കോര്പ്പറേഷന് പരിധിയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി ഉത്തരവിറങ്ങിയത്. ഞായറാഴ്ച ആയതു കൊണ്ടു പല കടകളും തുറന്നു പ്രവര്ത്തിക്കാത്തു കൊണ്ടു തുറന്ന കടകള്‍ ഏഴു മണിയോടെ അടച്ചതു കൊണ്ടും നഗരവാസികള്‍ക്കു അവശ്യസാധനങ്ങള്‍ വാങ്ങിവയ്ക്കാന്‍ സാധിച്ചില്ല. ലോക്ക്ഡൗണിനു പിന്നാലെ അവശ്യസാധനങ്ങള്‍ ലഭ്യമാക്കാന്‍ പോലീസിന്റെ ടോള്‍ഫ്രീ മ്പരും പോലീസ് ആസ്ഥാനത്തേയും പോലീസ് മേധാവിയുടെ ഓഫിസില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്ട്രോള് റൂമിന്റേയും നമ്പരുകള്‍ ജില്ല കളക്റ്റര്‍ ഉള്‍പ്പെടെ പ്രസിദ്ധീകരിച്ചു.
എന്നാല്‍, ടോള്‍ഫ്രീ നമ്പര്‍ ഇന്നു രാവിലെ ആയിട്ടും പ്രവര്‍ത്തനക്ഷമമായില്ല. പക്ഷേ മറ്റു നമ്പരുകളിലേക്ക് രാവിലെ മുതല്‍ കോളുകളുടെ പ്രവാഹമായിരുന്നു. പാല് മുതല്‍ ഗര്‍ഭ നിരോധന ഉറകളും നായ്ക്കള്‍ക്കും ഭക്ഷണവും വരെ വേണമെന്ന് നഗരവാസികള്‍ ആവശ്യപ്പെട്ടു. എന്നാല്‍, വീടുകളില്‍ അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ ഒരു സംവിധാനവും പോലീസ് തലത്തില്‍ തയാറാക്കിയിരുന്നില്ല. ആറു ലക്ഷത്തോളം ജനങ്ങളാണ് ഈ കോര്പ്പറേഷന് പരിധിയില്‍ താമസിക്കുന്നത്. ഇത്രയും ജനങ്ങളുടെ ആവശ്യം പരിഗണിക്കാന്‍ പോലീസിനു സാധിക്കില്ല എന്ന തിരിച്ചറിവില്ലെതായായിരുന്നു ഇന്നലെ രാത്രി പുറത്തിറങ്ങിയ ഉത്തരവ്.
തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്കു ഉത്തരവില്‍ ജില്ലാ ഭരണകൂടവും പോലീസും തിരുത്തല്‍ വരുത്തി. പഴം പച്ചക്കറി, പലവ്യഞ്ജന കടകള്‍ രാവിലെ ഏഴ് മുതല്‍ പതിനൊന്ന് മണി വരെ തുറക്കാം. സാമൂഹ്യ അകലം പാലിച്ചാണ് കടകള്‍ തുറക്കേണ്ടത്. നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ കട അടപ്പിക്കും. വീടിനടുത്തുള്ള കടകളില്‍ നിന്ന് തന്നെ സാധനം വാങ്ങണം. ഓണ്‍ലൈന്‍ ഭക്ഷണവിതരണവും പുനസ്ഥാപിക്കും. കുടുംബശ്രീ വഴി ജനകീയ ഹോട്ടലുകള്‍ തുറക്കാനും തിരുവനന്തപുരം നഗരസഭ പദ്ധതിയിടുന്നുണ്ട്. ഹോം ഡെലിവറിയെ ആശ്രയിച്ച് നിരവധി പേരാണ് തലസ്ഥാന നഗരത്തില്‍ കഴിയുന്നത്. ഇവര്‍ക്ക് ഭക്ഷണമെത്തിക്കാനാണ് കുടുംബശ്രീ ഹോട്ടലുകള്‍ തുടങ്ങാന്‍ പദ്ധതിയിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: