കുവൈത്ത് സിറ്റി: വിസ കാലാവധി കഴിഞ്ഞ ആരോഗ്യ മന്ത്രാലയ ജീവനക്കാര്‍ക്കും കുടുംബാംഗ ങ്ങൾക്കും രാജ്യത്തേക്ക് തിരികെയെത്താമെന്ന് വ്യോമയാന മന്ത്രാലയം. കുവൈത്ത് ആരോഗ്യ മന്ത്രാലയ നിർദേശമനുസരിച്ചാണ് അനുമതി നൽകിയത്. ഇതനുസരിച്ചു ആരോഗ്യ പ്രവര്‍ത്തകരുടെയും കുടുംബങ്ങളുടെയും കാലാവധി കഴിഞ്ഞ താമസ രേഖകൾ നീട്ടി നൽകുന്നതിന്ഡിജിസി അഡ്മിനിസ്ട്രേഷൻ മേധാവി യൂസഫ് അൽ ഫൗസാൻ ഉത്തരവ് നൽകി.
കൊറോണ ഭീഷണിയെത്തുടര്‍ന്ന് മാര്‍ച്ച് പകുതിയോടെ വ്യോമ ഗതാഗതം നിര്‍ത്തിവച്ചതിനാല്‍ ആയിരത്തിലേറെ ആരോഗ്യ പ്രവർത്തകരാണ് രാജ്യത്തിന് പുറത്ത് തിരികെവരാനാകാതെ കുടുങ്ങിയത്.
കഴിഞ്ഞ മാസം ഇന്ത്യയിൽ നിന്നുള്ള 650 ഓളം മലയാളികളായ ആരോഗ്യ പ്രവർത്തകരെയാണ് കുവൈത്തിലേക്ക് മടക്കി കൊണ്ടു വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: