കൊട്ടാരക്കര: മുട്ടറ ഗവ. എച്ച്എസ്എസിലെ പ്ലസ് ടു പരീക്ഷ എഴുതിയ 61 കുട്ടികളുടെ ഗണിതപരീക്ഷയുടെ ഉത്തരപേപ്പറുകള്‍ കാണാതായ സംഭവത്തില്‍ ഹയര്‍സെക്കന്‍ഡറി ബോര്‍ഡ് തീരുമാനം ഇന്ന്.
ഊര്‍ജിത അന്വേഷണം നടത്തിയിട്ടും ഉത്തരക്കടലാസ് കണ്ടുപിടിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ കടുത്ത ആശങ്കയിലാണ്. പരീക്ഷാഫലം 10ന് പ്രഖ്യാപിക്കാനിരിക്കെ ഇന്ന് നടക്കുന്ന യോഗത്തില്‍ വ്യക്തമായ തീരുമാനം ഉണ്ടാകുമെന്നാണ് അറിയിപ്പ്. ഉത്തരക്കടലാസ് കാണാതായെങ്കിലും മാര്‍ക്ക് നല്കി പരീക്ഷാഫലം പ്രസിദ്ധീകരിക്കാനാണ് ബോര്‍ഡ് ആലോചിക്കുന്നത്.
മൂല്യനിര്‍ണയ ക്യാമ്പിലേക്ക് അയച്ച ഉത്തരക്കടലാസുകള്‍ തപാല്‍വകുപ്പിന്റെ അശ്രദ്ധ കാരണം കാണാതായെന്നാണ് ബോര്‍ഡ് ആരോപിക്കുന്നത്.
മെയ് 30ന് ഗണിതപരീക്ഷ കഴിഞ്ഞ് ഹെഡ്പോസ്റ്റോഫീസ് പരീക്ഷാകൗണ്ടര്‍ വഴി പാലക്കാട് അയയ്ക്കേണ്ട പേപ്പര്‍ എറണാകുളത്തു അയക്കുകയും എറണാകുളത്ത് എസ്ആര്‍വി ഹൈസ്കൂളില്‍ എത്തിയ ഉത്തരക്കടലാസ് ജൂണ്‍ 9ന് പാലക്കാട്ടേക്ക് അയയ്ക്കുകയും ഓഫീസ് ട്രാക്ക് റിക്കോര്‍ഡില്‍ 11ന് കൊച്ചി പോസ്റ്റ് ഓഫീസില്‍ എത്തിയതായും രേഖയുണ്ട്. പിന്നീട് ഉത്തരക്കടലാസ് എവിടെ എത്തിയെന്ന് അറിവില്ല. എവിടെയും കൈപറ്റിയതായും റിപ്പോര്‍ട്ടില്ല. മറ്റു വിഷയങ്ങളുടെ ശരാശരി മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഗണിത വിഷയത്തിനും മാര്‍ക്ക് നല്കി 10ന് വരുന്ന ഫലപ്രഖ്യാപനത്തില്‍ 61 പേരെയും ഉള്‍പ്പെടുത്താനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: