കൊട്ടാരക്കര: പൂജയ്ക്കുള്ള പൂക്കള്‍ ക്ഷേത്രത്തില്‍ തന്നെ നട്ടുവളര്‍ത്താനുള്ള ശ്രമത്തിലാണ് പടിഞ്ഞാറ്റിന്‍കര മഹാദേവ ക്ഷേത്രത്തിലെ ഉപദേശക സമിതി. ഇന്നലെ പദ്ധതിക്ക് തുടക്കം കുറിച്ചു. വിവിധ തരത്തില്‍ ഉള്ള 500ലേറെ ചെടികള്‍ വച്ചുപിടിപ്പിച്ചു.
ദേവസ്വംബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ആരംഭിക്കുന്ന ദേവഹരിതത്തിന്റെ ഭാഗമായാണിത്. ഉപദേശകസമിതി പ്രസിഡന്റ് വിനായക എസ്.അജിത്ത് അദ്ധ്യക്ഷനായ പരിപാടിയില്‍, സബ്
ഗ്രൂപ്പ് ആഫീസര്‍ സി.രാജ് മോഹന്‍, അസി: കമ്മീഷണര്‍ ജി. മുരളീധരന്‍പിള്ള, ഉപദേശകസമിതി സെക്രട്ടറി ചെങ്ങറ സുരേന്ദ്രന്, അംഗങ്ങളായ ജെ.ആര്. അജിത്കുമാര്‍, രാജേഷ് ബാബു, സുനില്‍കുമാര്‍, അനീഷ് എംആര്‍, സുജ സന്തോഷ്, സൗമ്യ ദീപു, ജി.പുഷ്പകുമാര്‍, തുïില് മനോഹരന്, എന്നിവര്‍ സംബന്ധിച്ചു.
ക്ഷേത്രത്തിലേക്ക് ആവശ്യമായ പൂക്കള്‍ ഇവിടെ നിന്നും ലഭിക്കുംവിധത്തില്‍ പദ്ധതി നടപ്പാക്കുമെന്ന് പ്രസിഡന്റ് അജിത്കുമാര്‍ പറഞ്ഞു. 20ന് കര്‍ക്കടകവാവിന് പിതൃക്കള്‍ക്ക് പിതൃപൂജയും, തിലഹോമവും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: