കോഴിക്കോട്: ഗുരുപൂര്‍ണിമ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നൂറു കേന്ദ്രങ്ങളില്‍ ഗുരുപൂജ പരിപാടി നടത്തി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവരെയാണ് ഇത്തവണ ബാലഗോകുലം ആദരിച്ചത്. കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്.
വിവിധ കേന്ദ്രങ്ങളില്‍ നടന്ന പരിപാടികളില്‍ ബാലഗോകുലം സംസ്ഥാന സെക്രട്ടറി എം.സത്യന്, സംസ്ഥാന സമിതി അംഗം കെ. മോഹന്‍ദാസ്, മേഖലാ കാര്യദര്‍ശി പി. പ്രശോഭ്, സംഘടനാ കാര്യദര്‍ശി പി.കൈലാസ് കുമാര്‍, കെ. ശ്രീരാജ്, വിപിന്‍, സുനില്‍കുമാര്‍, കെ. സുമേഷ്, പ്രമോദ് കുമാര്‍ വടകര എന്നിവര്‍ ഗുരുപൂജാ സന്ദേശം നല്കി. കുട്ടികള്‍ തയ്യാറാക്കിയ കയ്യെഴുത്ത് മാസികയുടെ പ്രകാശനവും നടന്നു.
നന്മണ്ട വൈദേഹി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഡോ. കെ. രാജേന്ദ്രനെ ആദരിച്ചു. സംസ്ഥാന സമിതി അംഗം കെ. മോഹന്‍ദാസ് പൊന്നാട അണിയിച്ചു. കുട്ടികള്‍ തയ്യാറാക്കിയ കയ്യെഴുത്ത് മാസികയുടെ പ്രകാശനവും നിര്‍വ്വഹിച്ചു. പി. പ്രശോഭ്, അനഘ പ്രവീണ്‍, ടി.കെ. ആര്യ, ടി.കെ. ഗായത്രി, വിദ്യാലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു.
രാമനാട്ടുകര ശ്രീദുര്‍ഗ ബാലഗോകുലം നഴ്സുമാരായ പ്രിയ അഭിലാഷ്, രശ്മി സന്തോഷ് എന്നിവരെയും ആശാവര്‍ക്കര്‍ സുമ കൃഷ്ണദാസനെയും ആദരിച്ചു.
ആര്‍എസ്എസ് രാമനാട്ടുകര ഉപനഗര്‍ ബൗദ്ധിക് പ്രമുഖ് ഉണ്ണികൃഷ്ണന് ആമുഖഭാഷണം നടത്തി. വേണുഗോപാല്‍ ഗുരുപൂജാ സന്ദേശം നല്കി. സുഷിത, വിജയലക്ഷ്മി, ബാബു രാമനാട്ടുകര, ലക്ഷ്മി നന്ദ എന്നിവര്‍ ഉപഹാരം നല്കി. ബിജിത്ത്, ദര്‍ശന, അര്‍ച്ചന, അഹല്യ, വൈഷ്ണവി, ശ്യാമപ്രിയ, അഭിനന്ദ്, ഗൗതംകൃഷ്ണ എന്നിവര്‍ പങ്കെടുത്തു.
തളി ടാഗോര്‍ ബാലഗോകുലം പാര്‍വ്വതി നാരായണ അയ്യരെ ആദരിച്ചു. സുകന്യാ മോഹന്‍, യുവശ്രീ, കീര്‍ത്തി, കാവ്യ എന്നിവര്‍ പങ്കെടുത്തു.
വേങ്ങേരി ശിവജി ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ഗോപാലകൃഷ്ണനെ ആദരിച്ചു.
ജില്ലാ സംഘടനാ കാര്യദര്‍ശി പി. വിപിന്‍, ഇ.പി. അഭിജിത്ത്, റെനിരാജ്, റെജീന പ്രസൂണ്‍, ആതിര, സജിത്ത്, ദേവതീര്‍ത്ഥ എന്നിവര്‍ പങ്കെടുത്തു.
പന്തീര്‍പാടം ശ്രീകൃഷ്ണ ബാലഗോകുലം ആരോഗ്യ പ്രവര്‍ത്തകരായ ബീന, വസന്ത, റീന എന്നിവരെ ആദരിച്ചു. മേഖലാ ഭഗിനി പ്രമുഖ് പെണ്ണൂട്ടി, ജില്ലാ കാര്യദര്‍ശി ശ്രീരാജ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: