കഞ്ഞിക്കുഴി: കൊറോണയുടെ പശ്ചാത്തലത്തില്‍ സ്കൂളുകള്‍ തുറക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ജില്ലയിലെ ഉള്‍ഗ്രാമങ്ങളില്‍ ഓണ്‍ലൈന്‍ പഠനകേന്ദ്രങ്ങള്‍ ആരംഭിച്ചു.
വീടുകളില്‍ ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്ത വിദ്യാര്‍ത്ഥികളുടെ എണ്ണം കണക്കാക്കിയാണ് പഠന കേന്ദ്രങ്ങള്‍ തുറക്കുന്നത്. വിവിധ സംഘടനകളുടെയും വ്യക്തികളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും, ബിആര്‍സിയുടെയും നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വീടുകളില്‍ ഓണ്‍ലൈന്‍ പഠനസൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. ഇതിന് പുറമേ ടെലിവിഷനും സ്മാര്‍ട്ട് ഫോണും ഇല്ലാത്ത കുട്ടികള്‍ കൂടുതലുള്ള ഗ്രാമങ്ങളില്‍ ഓണ്പഠനകേന്ദ്രങ്ങളും ആരംഭിക്കുകയാണ്.
ഇതിന്റെ ഭാഗമായിട്ടാണ് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ പാലപ്ലാവ് ട്രൈബല്‍ കോളനിയില്‍ ഓണ്‍ലൈന്‍ പഠനകേന്ദ്രം തുറന്നത്. പാലപ്ലാവ് ബാംബു ക്രാഫ്റ്റ് യൂണിറ്റിന്റെ കെട്ടിടത്തിലാണ് ഓണ്‍ലൈന്‍ പഠനകേന്ദ്രം ആരംഭിച്ചത്. പാലപ്ലാവ് അംബേദ്കര്‍ കോളനിയിലും സമീപ പ്രദേശങ്ങളിലുമുള്ള 30 വിദ്യാര്‍ത്ഥികളാണ് പഠന കേന്ദ്രത്തെ ആശ്രയിക്കുന്നത്.
ഓണ്‍ലൈന്‍ ക്ലാസുകളുടെ സമയക്രമം അനുസരിച്ചാണ് വിവിധ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നത്. ക്ലാസ് കഴിയുന്നതോടെ അവരവരുടെ വീടുകളിലേക്ക് മടങ്ങും. മുഖാവരണവും സാനിറ്റൈസറും സാമൂഹിക അകലവും ഉറപ്പാക്കിയാണ് ഇവിടുത്തെ പഠനം.
ബിആര്‍സിയുടെ നേതൃത്വത്തില്‍ ചുമതലപ്പെട്ട അദ്ധ്യാപകരും പഠനകേന്ദ്രത്തിലെത്തുന്നുണ്ട്. ഓണ്‍ലൈന്‍ പഠനത്തിന് പുറമെ കുട്ടികളുടെ പഠനപ്രവര്‍ത്തനങ്ങളും അദ്ധ്യാപകര്‍ പരിശോധിക്കുന്നുണ്ട്.
കുട്ടികളുടെ സംശയനിവരാണത്തിനും പഠന കേന്ദ്രങ്ങള്‍ നിയന്ത്രിക്കുന്നതിനും പ്രദേശത്തെ ബിരുദധാരികളായ ഉദ്യോഗാര്‍ത്ഥികളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ട്രൈബല്‍ മേഖലയായ പാലപ്ലാവില്‍ ഓണ്‍ലൈന്‍ പഠനകേന്ദ്രം ആരംഭിക്കുന്നതിന് നേതൃത്വം നല്‍കിയതിനൊപ്പം എല്ലാവിധ പ്രവര്‍ത്തനങ്ങളെയും ഏകോ
പിപ്പിച്ച് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തംഗം സന്തോഷ് കുമാറും രംഗത്തുണ്ട്. തൊടുപുഴ ജെസിഐ ക്ലബ് ആണ് പാലപ്ലാവ് ഓണ്‍ലൈന്‍ പഠനകേന്ദ്രത്തിലേക്ക് ടെലിവിഷന്‍ നല്‍കിയത്. പാലപ്ലാവ് ട്രൈബല്‍ കോളനിക്ക് പുറമേ വരിക്കമുത്തനിലും ഓണ്‍ലൈന്‍ പഠനകേന്ദ്രം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: