തൊടുപുഴ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തപസ്യ ഇടുക്കി ജില്ല സമിതി ഏര്‍പ്പെടുത്തിയ പ്രഥമ തപോവനം പുരസ്ക്കാരം കോലാനി അമരം കാവിന് സമ്മാനിച്ചു 5001 രൂപ ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം.
അമരം കാവില്‍ വച്ച് നടന്ന ചടങ്ങില്‍ തപസ്യ സംസ്ഥാന ജോയിന്റ് ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി വേണുഗോപാല്‍ പുരസ്ക്കാരം സമ്മാനിച്ചു. കോലാനി ദേവസ്വം ഭരണസമിതി പ്രസിഡന്റ് ഭാസ്ക്കരന്‍ നായര്‍ ഒഴിവാരത്ത് സെക്രട്ടറി കെ.ബി. ഹരികൃഷ്ണന് കിഴക്കനാട്ട് എന്നിവര്‍ ചേര്‍ന്ന് പുരസ്ക്കാരം ഏറ്റുവാങ്ങി. വാര്‍ഡ് കൗണ്‍സിലര്‍ ആര്. അജി മുഖ്യ അതിഥിയായിരുന്നു.
തപസ്യ കോട്ടയം മേഖല സെക്രട്ടറി വി.കെ ബിജു, ജില്ലാ പ്രസിഡന്റ് പി.കെ. രാധാകൃഷ്ണന്, സെക്രട്ടറി എസ്.എന്‍. ഷാജി, കമ്മിറ്റിയംഗം പി.എന്‍. ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു. കാവുകളും വനങ്ങളും സംരക്ഷിക്കുന്നതില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും നല്‍കുന്നതാണ് ഈ പുരസ്ക്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: