ന്യൂദല്‍ഹി: ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന നാല് സംസ്ഥാനങ്ങളില്‍ അതിര്‍ത്തി പ്രദേശ വികസന പദ്ധതിയുടെ ഭാഗമായി കേന്ദ്രം 190 കോടി അനുവദിച്ചു. അരുണാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ 27 ജില്ലകള്‍ക്കും കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിന്റെയും വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക നല്‍കിയത്. ബജറ്റില്‍ വച്ചിട്ടുള്ള 783.71 കോടി രൂപയുടെ ഭാഗമാണിത്.
നാല് സംസ്ഥാനങ്ങളിലും ലഡാക്കിലുമായി 3,488 കിലോമീറ്ററാണ് ഇന്ത്യ, ചൈനയുമായി അതിര്‍ത്തി പങ്കിടുന്നത്. പാക്കിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളുടെ വികസനത്തിനും തുക നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: