ന്യൂദല്‍ഹി: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കെതിരെ ഭിന്നതാല്‍പ്പര്യ ആരോപണം . മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന് അംഗം സഞ്ജീവ് ഗുപ്തയാണ് കോഹ്ലിക്കെതിരെ ബിസിസിഐ എത്തിക്സ് ഓഫീസര്‍ ഡി.കെ. ജെയിന് പരാതി നല്‍കിയത്.
വിരാട് കോഹ്ലി രണ്ട് പദവികള്‍ വഹിക്കുന്നുണ്ടെന്ന് ഗുപ്തയുടെ പരാതിയില്‍ പറയുന്നു. ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായ കോഹ്ലി കോര്‍ണര്‍സ്റ്റോണ്‍ വെന്‍ചര്‍ പാര്‍ട്ട്നേഴ്സ് എല്‍.എല്‍.പിയുടെ ഡയറക്ടര്‍മാരില്‍ ഒരാളാണെന്ന് ഗുപ്ത അവകാശപ്പെടുന്നു. ഒരാള്‍ ഒന്നിലേറെ പദവികള്‍ വഹിക്കുന്നത് ബിസിസിഐ ഭരണഘടനാലംഘനമാണെന്ന് ഗുപ്ത ആരോപിക്കുന്നു.
കോഹ്ലിക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്. പരാതി പരിശോധിച്ചതിനുശേഷം നടപടി എടുക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കും. ആവശ്യമെങ്കില്‍ കോഹ്ലിക്ക് വിശദീകരണം നല്കാന് അവസരം നല്‍കുമെന്നും ജെയിന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: