പയ്യന്നൂര്‍: ദേശീയ അദ്ധ്യാപകപരിഷത്ത് ചെറുവത്തൂര്‍ സബ് ജില്ലാ ഗുരു വന്ദനത്തിന്റെ ഭാഗമായി സംഘപരിവാറിലെ മുതിര്‍ന്ന പ്രവര്‍ത്തകനും ബിജെപി സംസ്ഥാന സമിതിയംഗവും ഉപ്പള ആയുര്‍ ജമാഅത്ത് യുപി സ്ക്കുളിലെ ഹിന്ദി അദ്ധ്യാപകനുമായിരുന്ന പി.പി. കരുണാകരന് മാസ്റ്ററെയും ഭാര്യ പയ്യന്നൂര്‍ കോറോംദേവി സഹായം യുപിസ്ക്കൂളിലെ അധ്യാപികയായിരുന്ന സരോജിനി ടീച്ചറെയും ആദരിച്ചു.
ചടങ്ങില്‍ എന്‍ടിയു സംസ്ഥാന സെക്രട്ടറി സി.ഐ. ശങ്കരന് മാസ്റ്റര്‍, കാസര്‍കോട് ജില്ലാ പ്രവര്‍ത്തകരായ സുജന്‍ മാസ്റ്റര്‍, പി.എന്‍. ദാമോദരന്‍ മാസ്റ്റര്‍, ഉണ്ണികൃഷ്ണന് മാസ്റ്റര്‍, വിനോദ് മാസ്റ്റര്‍, കര്‍ഷക ചോര്‍ച്ച കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് സി.കെ. രമേശന് മാസ്റ്റര്‍, വി.പി.പ്രശാന്ത് ബാബു,വി.വി.മുരളീധരന്,കെ.വി.ജലജ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ആര്‍എസ്എസ് പയ്യന്നൂര്‍ താലൂക്ക് സംഘചാലക് കെ.രാമചന്ദ്രന് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: