കൊച്ചി : ആലുവ കുട്ടമശ്ശേരി രജിത് വധ ശ്രമക്കേസില്‍ എസ്ഡിപിഐ- പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഇസ്ലാമിക മതമാറ്റ ഭീഷണി നിലനിന്നിരുന്ന കുടുംബത്തെ സംരക്ഷിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യത്തിലാണ് രജിത്തിന് നേരെ വധ ശ്രമമുണ്ടായത്.
മാറമ്പിള്ളി പാറക്കല്‍ വീട്ടില്‍ ഹൈസനാര്‍ മകന് ഷെഫീക്ക്, പറമ്പയം, എളമന വീട്ടില്‍ ഹൈദരാലി മകന് ഫൈസല്‍ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞമാസം പതിനാറിനാണ് കുട്ടമശ്ശേരി ചാലക്കല്‍ രജിത്തിനു നേരെ ആക്രമണമുണ്ടായത്. എസ്ഡിപിഐ- പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ആലുവ പറവൂര്‍ സെറ്റില്‍മെന്റ് സ്കൂളിന് സമീപത്തു വെച്ച് മാരകായുധങ്ങള്‍ ഉപയോഗിച്ച് ഇയാളെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ സ്ഥലത്തേയ്ക്ക് എത്തിയതോടെയാണ് ആക്രമികള്‍ പിന്മാറിയത്.
പ്രദേശത്തെ ഒരു ഫ്ളാറ്റില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറയില്‍ നിന്നാണ് പോലീസ് അക്രമികളെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തിയത്. തുടര്‍ച്ചയായി മതം മാറ്റ ഭീഷണി നേരിട്ടിരുന്ന കുട്ടമശ്ശേരിയിലെ വീട്ടമ്മയേയും മൂന്ന് പെണ് കുട്ടികളേയും സംരക്ഷിക്കുന്നതിന് രജിത് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്താലാണ് എസ്ഡിപിഐ- പോപ്പുലര്‍ ഫ്രണ്ട് എന്നിവയുടെ പ്രവര്‍ത്തകര്‍ രജിത്തിനെ വധിക്കാന്‍ ശ്രമിച്ചത്.
സംഭവത്തില്‍ പോലീസ് കാര്യമായ നടപടി സ്വീകരിക്കാത്തതിനാല്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് രജിത് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങവെയാണ് കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പോലീസ് നിഷ്ക്രിയത്വത്തിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് എസ്പി ഓഫീസ് മാര്‍ച്ച് നടത്താനിരിക്കുകയായിരുന്നു. കേസില്‍ ഇനിയും പ്രതികളെ പിടികൂടുവാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: