കോഴിക്കോട്: കല്ലായ് റോഡിലെ യമുന ആര്‍ക്കേഡില്‍ സിസിടിവി ഇല്ലാത്ത കടകളിലാണ് കവര്‍ച്ച നടന്നത്. രാത്രി സെക്യൂരിറ്റിയും കെട്ടിടത്തിലുണ്ടായിരുന്നില്ല. ലോക്ക്ഡൗണ്‍ ആയതിനാല്‍ രാത്രി ഏഴു മണിവരെയേ സെക്യൂരിറ്റി ഇവിടെയുള്ളൂ. മോഷണം നടന്ന കടകളുടെ സമീപത്തെ മറ്റു കടകളിലൊന്നും മോഷണം നടന്നിട്ടില്ല.
മോഷണം നടന്ന മഹാദേവ് സ്പെയേഴ്സിന്റെ സമീപത്തെ കടയുടെ സിസിടിവി ക്യാമറയില്‍ ഒരു മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് മുഖം മറച്ച നിലയില്‍ വരുന്ന മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുള്ളത്. പ്രധാനമന്ത്രി ജന്‍ ഔഷധി മെഡിക്കല്‍ ഷോപ്പ്, മഹാദേവ് സ്പെയേഴ്സ് എന്നീ കടകളുടെ പൂട്ടുതകര്‍ത്ത് ഷട്ടറിന്റെ താഴെ ഭാഗം ചുമരില്‍ നിന്ന് അടര്‍ത്തി മാറ്റിയിട്ടുണ്ട്.
ഷട്ടറിനടിയില്‍ ഹോളോബ്രിക്സ് കട്ടകള്‍ വെച്ച് ഒരു ഭാഗം ഉയര്‍ത്തി ഇതിലൂടെയാണ് മോഷ്ടാവ് അകത്ത് കയറിയതെന്ന് കരുതുന്നു. ഒരാളുടെ ദൃശ്യം മാത്രമെ ലഭിച്ചിട്ടുള്ളൂവെങ്കിലും ഒന്നിലധികം പേരുണ്ടെന്നാണ് ലഭിക്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: