മണ്ണാര്‍ക്കാട്: തത്തേങ്ങലത്തെ കുന്തിപ്പുഴയോരത്ത് താമസിക്കുന്ന അഞ്ച് കുടുംബങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍. കഴിഞ്ഞ പ്രളയത്തില്‍ കുന്തിപ്പുഴ ഗതിമാറിയൊഴുകിയതോടെ പുഴയോരത്തെ സംരക്ഷണ ഭിത്തി തകര്‍ന്നിരുന്നു.
പുഴ കരവിഞ്ഞതിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങളുടെ ഭൂമി നഷ്ടപ്പെടുകയും, മണ്ണിടിച്ചിലില്‍ ചില വീടുകള്‍ക്ക് കേടുപാടുകളും സംഭവിച്ചു. ഇതേതുടര്‍ന്ന് മൈനര്‍ ഇറിഗേഷന്‍ പദ്ധതി വഴി 30 ലക്ഷം രൂപ വകയിരുത്തുകയും സംരക്ഷണ ഭിത്തി നിര്‍മാണം ആരംഭിക്കുകയും ചെയ്തു.
പുഴയുടെ ഗതി പൂര്‍വ്വസ്ഥിതിയിലാക്കുന്നതിന് ജില്ലാ കളക്ടറുടെ ദുരന്തനിവാരണ ഫണ്ടില്‍നിന്ന് 16 ലക്ഷം രൂപയും അനുവദിച്ചിരുന്നു. ആ പ്രവൃത്തികള്‍ പൂര്‍ത്തിയായെങ്കിലും, സംരക്ഷണ ഭിത്തി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.
80 മീറ്ററോളം ഭാഗത്ത് ഭിത്തി നിര്‍മിക്കാനുണ്ട്. മഴക്കു മുമ്പേ ഇത് പൂര്‍ത്തിയാക്കണമെന്നാണ് പ്രദേശവാസികളും വാര്‍ഡംഗം എം. ഹംസയും പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായ കെടുതി കണക്കിലെടുത്തെങ്കിലും എത്രയുംപെട്ടന്ന് നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: