പാലക്കാട്: ജില്ലയില്‍ ഒരു തമിഴ്നാട് സ്വദേശിക്കും 13 കാരിക്കും ഉള്‍പ്പെടെ 29 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 176 ആയി. അതേസമയം 44 പേര് രോഗമുക്തരായി.
ജില്ലയിലെ തച്ചനാട്ടുകരയാണ് പുതിയ ഹോട്ട്സ്പോട്ട്. മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റി (10) പൂക്കോട്ടുകാവ് എന്നിവയെ ഹോട്ട്സ്പോട്ടില്‍ നിന്നും ഒഴിവാക്കി.
ദുബായില്‍ നിന്നെത്തിയ അകത്തേത്തറ സ്വദേശി(49), എലിമ്പിലാശ്ശേരി സ്വദേശി (29), കാരാകുറുശ്ശി സ്വദേശി (35), പുതുനഗരം സ്വദേശി (25) നല്ലേപ്പിള്ളി സ്വദേശിനി (27), തിരുവേഗപ്പുറ സ്വദേശി (27), കിഴക്കഞ്ചേരി സ്വദേശി (31), അമ്പലപ്പാറ സ്വദേശി (51),കപ്പൂര്‍ സ്വദേശി (47), അബുദാബിയില്‍ നിന്നും വന്ന തിരുവേഗപ്പുറ സ്വദേശി (24), ഷാര്‍ജയില്‍ നിന്നും വന്ന മനിശ്ശേരി സ്വദേശി (32), കുവൈറ്റില്‍ നിന്നെത്തിയ കോട്ടോപ്പാടം സ്വദേശി (35), അമ്പലപ്പാറ സ്വദേശി (48), തിരുവേഗപ്പുറ സ്വദേശി (54)സൗദിയില്‍ നിന്നും വന്ന അമ്പലപ്പാറ സ്വദേശി (34), പട്ടിത്തറ സ്വദേശി (27), റിയാദില്‍ നിന്നും വന്ന കപ്പൂര്‍ സ്വദേശി (52),ഒമാനില്‍ നിന്നെത്തിയ അമ്പലപ്പാറ സ്വദേശി (31), തേങ്കുറിശ്ശി സ്വദേശി (30) എന്നിവരാണ് വിദേശത്ത് നിന്നെത്തി രോഗം സ്ഥിരീകരിച്ചത്.
തമിഴ്നാട്ടില്‍ നിന്നെത്തിയ തമിഴ്നാട് സ്വദേശി (18), തൃത്താല കുമ്പിടി സ്വദേശികളായ രണ്ടുപേര്‍ (43,47), കുളപ്പുള്ളി സ്വദേശി(52), ചെന്നൈയില്‍ നിന്നും വന്ന കൊടുമ്പ് സ്വദേശി (27), രണ്ട് വാണിയംകുളം മനിശ്ശേരി സ്വദേശികള്‍ (47,45), ഹൈദരാബാദില്‍ നിന്നെത്തിയ
കടമ്പഴിപ്പുറം പുലാപ്പറ്റ സ്വദേശിനി (55)എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്്. സമ്പര്‍ക്കത്തിലൂടെ എരുമയൂര്‍ സ്വദേശികളായ അച്ഛനും(45) മകളും (13) രോഗം ബാധിച്ചു. തമിഴ്നാട്ടില്‍ നിന്നെത്തിയ ഇദ്ദേഹത്തിന്റെ ഭാര്യക്കും മകനും ജൂണ്‍ 22ന് രോഗം സ്ഥിരീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: