ഷാങ്ഹായ്: ബാഡ്മിന്റണ്‍ ഇതിഹാസം ലിന്‍ ഡാന്‍ വിരമിച്ചു. ഇരുപത് വര്‍ഷം നീണ്ട തിളക്കാമാര്‍ന്ന കരിയറിനാണ് തിരശില വീണത്. മുപ്പത്തിയേഴാം വയസിലാണ് ഈ ചൈനീസ് താരം കളി നിര്‍ത്തുന്നത്. സൂപ്പര്‍ ഡാനെന്ന ഓമനപ്പേരിലാണ് ലിന്‍ ഡാന്‍ അറിയപ്പെടുന്നത്. രണ്ട്് തവണ ഒളിമ്പിക്‌സ് സ്വര്‍ണം നേടിയ താരമാണ്. അഞ്ചു തവണ ലോക ബാഡ്മിന്റണ്‍ കിരീടവും സ്വന്തമാക്കി. ബാഡ്മിന്റണിലെ ഒട്ടുമിക്ക കിരീടങ്ങളും നേടിയിട്ടുണ്ട്.
2008 ലെ ബീജിങ് ഒളിമ്പിക്‌സിലും 2012 ലെ ലണ്ടന്‍ ഒളിമ്പിക്‌സിലുമാണ് ഈ സൂപ്പര്‍ താരം സ്വര്‍ണം നേടിയത്. വിരമിക്കല്‍ പ്രഖ്യാപിച്ചതിനാല്‍ അടുത്ത വര്‍ഷത്തെ ടോക്കിയോ ഒളിമ്പിക്‌സില്‍ ആരാധകര്‍ക്ക് ലിന്‍ ഡാനിന്റെ പ്രകടനം കാണാനാവില്ല.
രണ്ടായിരം മുതല്‍ രണ്ടായിരത്തി ഇരുപത്‌വരെ കളിക്കളത്തില്‍ നിറഞ്ഞുനിന്നു. ഇരുപത് വര്‍ഷത്തിനുശേഷം ബാഡ്മിന്റണിനോട് ഗുഡ്‌ബൈ പറയുകയാണ്. ഏറെ വേദനയോടെയാണ് ഈ തീരുമാനം എടുത്തതെന്ന്് ലിന്‍ ഡാന്‍ ട്വിറ്ററില്‍ കുറിച്ചു. ഞാന്‍ ഇഷ്ടപ്പെടുന്ന ബാഡ്മിന്റണിനായി എല്ലാം സമര്‍പ്പിച്ചു. എന്റെ കുടുംബം, പരിശീലകര്‍, സഹതാരങ്ങള്‍, ആരാധകര്‍ തുടങ്ങിയവരൊക്കൊ എന്റെ ഉയര്‍ച്ചകളിലും താഴ്‌ച്ചകളിലും എനിക്കൊപ്പം നിന്നു. ഇപ്പോള്‍ മുപ്പത്തിയേഴ് വയസായി. എന്റെ കായിക ക്ഷമതയും വേദനയുമൊക്കെ കളിക്കളത്തില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് ലിന്‍ ഡാന്‍ പറഞ്ഞു.
കളിക്കളത്തില്‍ പ്രധാന ശത്രുവും കളത്തിന് പുറത്ത് ഉറ്റ സുഹൃത്തുമായ മലേഷ്യയുടെ സൂപ്പര്‍ സ്റ്റാര്‍ ലീ ചോങ് വീ വിരമിച്ച് ഒരു വര്‍ഷം തികയുന്നതിന് മുമ്പാണ് ലിന്‍ ഡാന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. ലിന്‍ ഡാനും ലീ ചോങ് വീയും തമ്മിലുള്ള മത്സരങ്ങള്‍ ക്ലാസിക് പോരാട്ടങ്ങളായിരുന്നു. ഒരു ദശാബ്ദക്കാലം ലിന്‍ ഡാനും ലീ ചോങ് വീയും ബാഡ്മിന്റണിലെ രാജക്കന്മാരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: