തലസ്ഥാനം അടയ്ക്കേണ്ട സാഹചര്യം
തിരുവനന്തപുരം: കൊറോണ വ്യാപനം വര്‍ധിച്ചതോടെ തലസ്ഥാനം അടയ്ക്കേണ്ട സാഹചര്യം. നഗരത്തിലെ പ്രധാന പൊതുയിടങ്ങളും വ്യാപാരകേന്ദ്രങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അടച്ചു. സാമൂഹ്യവ്യാപനം നടന്നില്ലെന്നും ഭയപ്പേടേണ്ടതില്ലെന്നും മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും തലസ്ഥാനം അക്ഷരാര്‍ത്ഥത്തില്‍ മുള്‍മുനയിലാണ്.
പ്രധാന ചന്തയായ പാളയം മാര്‍ക്കറ്റും സമീപത്തെ സാഫല്യം കോംപ്ലോക്സും ഒരാഴ്ചത്തേക്ക് അടച്ചു. കൂടാതെ നഗരമധ്യത്തിലെ പ്രധാന കേന്ദ്രങ്ങള്‍ കണ്ടൈന്‍മെന്റ് സോണുകളാക്കി. എആര്‍ ക്യാമ്പിലെ പോ
ലീസുകാരന് വൈറസ് ബാധിച്ചത് ഭയം ഇരട്ടിയാക്കി. ഇയാള്‍ നിരവധി ദിവസം സെക്രട്ടേറിയറ്റ് ഗേറ്റില്‍ ജോലി നോക്കിയിട്ടുണ്ട്. കൊറോണ ബാധിച്ചതില്‍ ലോട്ടറി വില്‍പ്പനക്കാരനും ഉള്‍പ്പെട്ടതോടെ രോഗ വ്യാപനത്തിന്റെ തോത് വര്‍ധിക്കുമോയെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ആശങ്ക പങ്കുവയ്ക്കുന്നു.
ഉറവിടം കണ്ടെത്താനാകാത്ത രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് സാമൂഹ്യ വ്യാപനം നടന്നതിന്റെ സൂചനയായാണ് വിലയിരുത്തുന്നത്. ജില്ലയില്‍ കൊറോണ വന്ന് മരിച്ച രണ്ടു പേരുടെ രോഗ ഉറവിടം ആരോഗ്യവകുപ്പിന് ഇനിയും കണ്ടെത്താനായിട്ടില്ല. വൈറസ് ബാധിതരില്‍ 25 പേരുടെ ഉറവിടവും ഇതുവരെ തിരിച്ചറിയാനായിട്ടില്ലെന്നതും ഭയപ്പെടുത്തുന്നു.
എആര്‍ ക്യാമ്പിലെ പോലീസുകാരന് രോഗം സ്ഥിരീകരിച്ചതോടെ പരാതികള്‍ നേരിട്ടു വാങ്ങേണ്ടെന്ന് പോലീസ് സ്റ്റേഷനുകളില്‍ തീരുമാനിച്ചു. നിയമപാലകര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും യാത്രാപശ്ചാത്തലമോ, രോഗികളുമായി സമ്പര്‍ക്കമോ ഇല്ലാത്തവര്‍ക്കും രോഗം സ്ഥിരീകരിക്കപ്പെടുന്നത് സമൂഹ്യവ്യാപനം നടന്നതിന്റെ ലക്ഷണങ്ങളാണ്. ദിനംപ്രതി രോഗ ലക്ഷണങ്ങള്‍ കാണിച്ച് ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. റെഡ് സോണില്‍ നിന്നും രോഗവ്യാപനം വര്‍ധിച്ച രാജ്യങ്ങളില്‍ നിന്നുമെത്തി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിന് സമാനമാണ് ജില്ലയില്‍ സമ്പര്‍ക്കം മൂലവും ഉറവിടം കെണ്ടത്താനാകാതെ പോസിറ്റീവാകുന്നവരുടെ എണ്ണം.
ഉറവിടം കണ്ടെത്താനാകാതെ ചികിത്സയില്‍ ഇരിക്കുന്നവരുടെ രോഗം ഭേദമാകുന്നതോടെ ഉറവിടം കണ്ടെത്താനുള്ള ശ്രമവും ഉപേക്ഷിക്കപ്പെടുന്നു. ഇവരുടെ റൂട്ട് മാപ്പ് അനുസരിച്ച് വേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ല. ജില്ലയില്‍ കണ്ടൈന്‍മെന്റ് സോണുകളുടെ എണ്ണം വര്‍ധിക്കുകയാണ്. അതുപോലെ രോഗം ഭേദമാക്കുന്ന മുറയ്ക്ക് വാര്‍ഡുകളില്‍ നിയന്ത്രണവും കുറയുന്നു. ഇതിനനുസരിച്ച് പരിശോധനയില്‍ വര്ധനയുണ്ടാകുന്നില്ലെന്നതും തിരിച്ചടി.
കൊച്ചിയിലേത് പ്രതിരോധത്തിലെ വീഴ്ച
കൊച്ചി: കേരളത്തിലെ ആദ്യത്തെ കോവിഡ് ആശുപത്രി തുറന്ന് സംസ്ഥാനത്തും വിദേശത്തുമുള്ളവര്‍ക്ക് ചികിത്സ നല്‍കിയതാണ് കൊച്ചി. പക്ഷേ, ഇന്ന് കൊറോണാ വൈറസിനെ നേരിടുന്നതില്‍ അങ്കലാപ്പോടെ നില്ക്കുന്ന ജില്ലയായി എറണാകുളം. ഇന്നലെ മാത്രം 17 പേര്‍ക്കാണ് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചത്.
ജില്ലയ്ക്ക് കൊറോണാ പ്രതിരോധത്തില്‍ വീഴ്ചവന്നുവോ? വിമാനത്താവളവും റെയില്‍വേ ഡിവിഷന് കേന്ദ്രവും ജലഗതാഗത ആസ്ഥാനവും മെട്രോ റയില്േവയും അടക്കം യാത്രയുടെ ഹബ്ബായ കൊച്ചി തുടക്കത്തില്‍ ഏറെ പ്രതിരോധിച്ചുനിന്നു. എന്നാല്‍, ലോക്ഡൗണില്‍ വരുത്തിയ ഇളവുകളോടെ ജില്ല, പ്രത്യേകിച്ച് നഗരം അതിവേഗം വൈറസിന് അനായാസ വ്യാപന സൗകര്യമൊരുക്കി. ജനങ്ങള്‍ക്കിടയില്‍ വേണ്ടത്ര ബോധവല്‍ക്കരണം നടത്താഞ്ഞതും ജാഗ്രത പുലര്ത്താതിരുന്നതുമാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
കോര്‍പ്പറേഷന്റെ അലംഭാവം പലരും ആക്ഷേപമായുന്നയിക്കുന്നു. വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കരുതല്‍ സര്‍ക്കുലര്‍ നല്‍കിയെങ്കിലും അവയൊന്നും പാലിക്കപ്പെട്ടില്ല. മാര്‍ക്കറ്റിലേക്ക് വിവിധ ജില്ലകളില്‍നിന്നു വരുന്ന വാഹനങ്ങളില്‍ ശരിയായ പരിശോധന നടത്തിയില്ല. ജില്ലയില്‍ പലയിടങ്ങളിലും മാസ്ക് ധരിക്കാത്തവരും സാമൂഹ്യഅകലം പാലിക്കാത്തവരുമായി ഒട്ടേറെ പേരെ പോലീസ് താക്കീതു ചെയ്യുകയോ പിഴയടിക്കുകയോ ചെയ്തു. ഇതിന്റെ എത്രയോ മടങ്ങ് ആളുകള്‍ ഇവരുടെ നിരീക്ഷണത്തില്‍ പെടാതെ കഴിഞ്ഞു. സാമൂഹ്യവ്യാപനം സംഭവിക്കുകയായിരുന്നു.
കോര്പ്പറേഷന് അതിര്‍ത്തിയില്‍ എന്നല്ല ഓഫീസിന് അകലെയല്ലാത്ത എറണാകുളം മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. തുടര്‍ന്ന്, ജില്ല നയിക്കുന്ന നേതാക്കളുടെ പ്രതികരണവും പ്രവര്‍ത്തനവും നിരുത്തരവാദപരമായി. മാര്‍ക്കറ്റ് അടയ്ക്കാന്‍ കളക്ടര്‍ ഉത്തരവിട്ടിട്ടും സ്ഥലം എംഎല്‍എയും മുന്‍ ഡെപ്യൂട്ടി മേയറുമായ ടി.ജെ. വിനോദ് ഉള്‍പ്പെടെ നേതൃത്വം നല്‍കിയാണ് മറൈന്‍ ഡ്രൈവില്‍ ബദല്‍ മാര്‍ക്കറ്റ് തുറന്നത്. മേയര്‍ക്ക് നിയന്ത്രണമില്ലാതായി. രോഗം ബാധിച്ചവരുമായി സമ്പര്‍ക്കത്തിലായവര്‍ കച്ചവടം നടത്തി.
കോര്പ്പറേഷന് ഭരിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണി. സംസ്ഥാനം ഭരിക്കുന്ന എല്‍ഡിഎഫിന്റെ ഭരണ നടപടികളോടുള്ള പ്രതിഷേധമായിരുന്നു അത്. മേയര്‍ക്കെതിരേയുള്ള കോണ്‍ഗ്രസിലെ രാഷ്ട്രീയക്കൡകള് കൊറോണാ വ്യാപനക്കാലത്തും പ്രകടമാകുകയായിരുന്നു. ഇപ്പോള്‍ രോഗബാധിതര്‍ 17 ആയി. രോഗം സ്ഥിരീകരിക്കുന്നവര് താമസിക്കുന്ന പ്രദേശം മുഴുവന്‍ കണ്ടൈന്മെന്റ സോണ്‍ ആക്കുകയാണിപ്പോള്‍. ഇത് ഗതാഗതവും സാധാരണ ജീവിതവും ലോക്ഡൗണ്‍ ക ലത്തേക്കാള് ദുരിതമയമാക്കുകയാണ്.
കൂടുതല്‍ വൈറസ് ബാധിതര്‍ മലപ്പുറത്ത്
മലപ്പുറം: ഇന്നലെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത് മലപ്പുറം ജില്ലയില്‍. ഇന്നലെ മാത്രം 35 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. മൂന്നുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. 29 പേര് വിദേശത്ത് നിന്നും മൂന്നുപേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.
എടപ്പാള്‍ ആശുപത്രിയിലെ ഡോക്ടറുമായി അടുത്തിടപഴകിയ ആശുപത്രി ജീവനക്കാരി മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശിനി (36), എടപ്പാള്‍ ശുകപുരം ആശുപത്രിയില്‍ കിടത്തി ചികിത്സയ്ക്ക് വിധേയനായ എടപ്പാള്‍ അയിലക്കാടുള്ള ഒരു വയസുകാരന്, ജൂണ്‍ 19ന് രോഗം സ്ഥിരീകരിച്ച എടക്കര പാലേമാട് സ്വദേശിയുമായി അടുത്തിടപഴകിയ 56 വയസുകാരന് എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിച്ചത്. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 254 ആയി. 34,804 പേര് മലപ്പുറത്ത് നിരീക്ഷണത്തിലുണ്ട്.
കായംകുളത്ത് 13 പേര്‍ക്ക് രോഗം
കായംകുളം: ഉറവിടം അറിയാത്ത കൊറോണ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കായംകുളത്ത് കാര്യങ്ങള്‍ അതീവ ഗുരുതരാവസ്ഥയിലേക്ക്. റെഡ് സോണായി പ്രഖ്യാപി
ച്ച ഇവിടെ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പച്ചക്കറിക്കടക്കാരനുമായി ബന്ധപ്പെട്ട് ടെസ്റ്റ് നടത്തിയതില്‍ 13 പേര്‍ക്ക് രോഗം കണ്ടെത്തി. ഇതില്‍ കൊച്ചുകുട്ടികളും ഉള്‍പ്പെടുന്നു. പച്ചക്കറിക്കച്ചവടക്കാരന്റെ അവസ്ഥ ഗുരുതരമായതിനാല്‍ സമ്പര്‍ക്കപ്പട്ടികയടക്കം തയാറാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇയാളുടെ അടുത്ത ബന്ധുക്കള്ക്കുള്െപ്പടെയാണ് കൊറോണ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചിട്ടുള്ളവരുമായി അടുത്ത് ഇടപെട്ടവരുടെ വിവരശേഖരണം തുടങ്ങി. കായംകുളം മത്സ്യമൊത്ത വില്‍പ്പന കേന്ദ്രത്തില്‍നിന്ന് മത്സ്യം വാങ്ങി വില്‍പ്പന നടത്തിയിരുന്ന കുറത്തികാട് സ്വദേശിയായ കച്ചവടക്കാരന് വൈറസ് ബാധ സ്ഥിരീകരിച്ചതില്‍ സമ്പര്‍ക്ക പട്ടിക പൂര്‍ത്തിയാക്കാനും ഇതുവരെ സാധിച്ചിട്ടില്ല. കുറത്തികാട് ജങ്ഷന് സമീപവും കച്ചവട കേന്ദ്രമുണ്ടായിരുന്നു.
ഇയാള്‍ നിരവധിയാളുകളുമായി അടുത്തിടപെട്ടന്നാണ് സൂചന. നിലവില്‍ തഴക്കര, ചെന്നിത്തല, കായംകുളം എന്നിവിടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളുണ്ടെങ്കിലും സംവിധാനങ്ങള്‍ വേണ്ട രീതിയില്‍ ഉയരാത്തത് ആശങ്ക ഇരട്ടിയാക്കി. കായംകുളം നഗരസഭയ്ക്ക് പുറമെ തെക്കേക്കര ഗ്രാമ പഞ്ചായത്തും കണ്ടൈന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ പ്രഖ്യാപി
ച്ചു. കായംകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനും അടച്ചു. ഇവിടെ ബസില്‍ ആരെയും കയറ്റുകയും ഇറക്കുകയുമില്ലെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: