തിരുവനന്തപുരം: അതിര്‍ത്തിയില്‍ ചൈന പട്ടാളവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ പരുക്കേറ്റ സൈനികര്‍ക്കും പ്രധാനമന്ത്രിക്കുമെതിരെ വ്യാജ പ്രചരണവുമായി ദീപിക ദിനപത്രത്തിന്റെ അസോസിയേറ്റ് എഡിറ്റര്‍. ദീപികയുടെ ദല്‍ഹി ബ്യൂറോ ചീഫായ ജോര്‍ജ് കള്ളിവയലിലാണ് ഇന്ത്യയുടെ അഭിമാന സൈന്യത്തിനെതിരെ വ്യാജ പ്രചരണം അഴിച്ചുവിട്ടത്. നരേന്ദ്രമോദി ഇന്നലെ ലഡാക്കില്‍ നടത്തിയത് ഫോട്ടോഷൂട്ടാണെന്നാണ് ഇദേഹം വ്യാജ പ്രചരണം നടത്തിയത്. ചീന പട്ടാളത്തിന്റെ കടന്നുകയറ്റത്തെ ചെറുക്കുന്നതിനിടെ പരുക്കേറ്റ സൈനികരെ പ്രധാനമന്ത്രി സന്ദര്‍ശിക്കുന്ന ചിത്രം ഇന്നലെ വാര്‍ത്ത ഏജന്‍സികള്‍ പുറത്തുവിട്ടിരുന്നു.
എന്നാല്‍, ഇത് മോദി നടത്തിയ ഫോട്ടോഷൂട്ടാണെന്നാണ് ജോര്‍ജ് കള്ളിവയല്‍ പ്രചരിപ്പിച്ചത്. കോറോണയുടെ പശ്ചാത്തലത്തില്‍ പരുക്കേറ്റവരെ ലേയിലെ ജനറല്‍ ആശുപത്രിയില്‍ പ്രത്യേകമായി തയാറാക്കിയ ഹാളിലാണ് പരിചരിക്കുന്നത്. കഴിഞ്ഞ ദിവസം കരസേന മേധാവി എംഎം നരവന ഇവിടെ എത്തിയാണ് പരുക്കേറ്റ സൈനികരെ സന്ദര്‍ശിച്ചത്. തുടര്‍ന്ന് ഇന്നലെ പ്രധാനമന്ത്രി വീരനായകരായ സൈനികരെ കാണാന്‍ എത്തുകയായിരുന്നു.
ഇതാണ് വാസതവമെന്നിരിക്കെ വ്യാജ പ്രചരണമാണ് ദീപികയിലെ അസോസിയേറ്റ് എഡിറ്റര്‍ നടത്തികൊണ്ടിരിക്കുന്നത്. ഇയാള്‍ തന്റെ ഫേസ്ബുക്കിലിട്ട പോസ്റ്റ് മാധ്യമ പ്രവര്‍ത്തകരുടെ ഗ്രൂപ്പുകളിലേക്കും ഷെയര്‍ ചെയ്തിട്ടുണ്ട്. ഇത്തരം പോസ്റ്റുകള്‍ വ്യാപകമായി പടര്‍ന്നതോടെ വിശദീകരണവുമായി സൈന്യം തന്നെ നേരിട്ട് രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി പരുക്കേറ്റ സൈനികരെ സന്ദര്‍ശിച്ചതിനെ മോശമായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നതായി സൈന്യം വ്യക്തമാക്കി. മോദിയുടെ സന്ദര്‍ശനത്തിനായി ചികില്‍സാകേന്ദ്രം ഒരുക്കിയെന്ന പ്രചാരണം തെറ്റ്. പ്രധാനമന്ത്രി സൈനികരെ കണ്ടത് ലേയിലെ സൈനിക ആശുപത്രിയില്‍വച്ചെന്നും സൈന്യം വ്യക്തമാക്കി.
യുപിഎ ഭരണകാലത്ത് കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക ‘അതിഥി’യായിരുന്നു ദീപികയുടെ അസോസിയേറ്റ് എഡിറ്ററായ ജോര്‍ജ് കള്ളിവയലില്‍. പ്രധാനമന്ത്രിമാരുടെയും മന്ത്രിമാരുടെയുമൊപ്പം നിരന്തരം വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘത്തില്‍ ഇയാളും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്ത് പെയിഡ് വാര്‍ത്ത പരിപാടികളെല്ലാം ഒറ്റയടിക്ക് റദ്ദാക്കിയിരുന്നു. വിദേശയാത്രകളില്‍ നിന്നും പത്രക്കാരെ ഒഴിവാക്കി. ഇയാള്‍ക്ക് ദല്‍ഹിയില്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍ മന്ദിരം അനുവദിച്ചിരുന്നു.
തുടര്‍ന്ന് നഗരവികസന മന്ത്രിയായിരുന്ന വെങ്കയ്യ നായിഡു നേരിട്ട് ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങിയതോടെ കോണ്‍ഗ്രസിന്റെ നേതാക്കളെ കൂട്ടുപിടിച്ച് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. എന്നാല്‍, ഇയാള്‍ അടക്കമുള്ളവരെ സര്‍ക്കാര്‍ മന്ദിരങ്ങളില്‍ നിന്നും ഇറക്കിവിടുകയായിരുന്നു. ദല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ ജോര്‍ജ് കള്ളിവയിലിന് ഇതു വലിയ തിരിച്ചടിയായി. അന്നു മുതലാണ് ദീപികയുടെ മറ പിടിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ ജോര്‍ജ് കള്ളിവയലില്‍ നിരന്തരം വ്യാജവാര്‍ത്തകള്‍ ചമയ്‌ക്കുന്നത്. സൈന്യത്തിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും വ്യാജ വാര്‍ത്ത ചമച്ച ജോര്‍ജ് കള്ളിവയലില്‍ പരസ്യമായി മാപ്പു പറയണമെന്നും സോഷ്യല്‍ മീഡിയയില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: