ജനീവ : ആഗോളതലത്തില്‍ മഹാമാരി വിതയ്‌ക്കുന്ന കൊറോണയെ പ്രതിരോധിക്കുന്നതിനുള്ള വാക്‌സിന്റെ ട്രയല്‍ ഫലം അടുത്തുതന്നെ പുറത്തുവരുമെന്ന് ലോകാരോഗ്യ സംഘടന. ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോമാണ് ഇതുസംബന്ധിച്ചുള്ള വെളിപ്പെടുത്തലുകള്‍ നടത്തിയത്.
കൊറോണ ലോകം മുഴുവന്‍ വ്യാപിക്കുകയും ഇതിനെതിരെ മരുന്ന് കണ്ടുപിടിക്കാത്തത് രാജ്യങ്ങളെ ആശങ്കയില്‍ ആഴ്‌ത്തിയിരുന്നു. വിവിധ രാജ്യങ്ങളിലായി ഇതിനായുള്ള പരീക്ഷണങ്ങള്‍ നടന്നു വരികയാണ്. പല സ്ഥലങ്ങളിലും ഇത് അവസാന ഘട്ടത്തിലാണ്.
എന്നാല്‍ വാക്‌സിന്റെ ട്രയല്‍ പരിശോധനാ ഫലം രണ്ടാഴ്ചയ്‌ക്കുള്ളില്‍ അറിയുമെന്നാണ് ഇപ്പോള്‍ ലോകാരോഗ്യ സംഘടന അറിയിച്ചത്. 398 രാജ്യങ്ങളില്‍ നിന്നായി 5500 രോഗികളില്‍ സോളിഡാരിറ്റി ട്രയല്‍ നടന്നു വരുന്നതായും അദ്ദേഹം അറിയിച്ചു. ലോകാരോഗ്യ സംഘടനയും മരുന്ന് ഗവേഷകരും ചേര്‍ന്ന് കൊവിഡ് മരുന്നുകളുടെ പരീക്ഷണത്തിനായി രൂപപ്പെടുത്തിയ സംവിധാനമാണ് സോളിഡാരിറ്റി ട്രയല്‍.
സോളിഡാരിറ്റി ട്രയലിന്റെ ഭാഗമായി അഞ്ച് ചികിത്സാ രീതികളെയാണ് നിരീക്ഷണ വിധേയമാക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് കെയര്‍, റെംഡിസിവര്‍, ട്രംപ് നിര്‍ദ്ദേശിച്ച മലേറിയ പ്രതിരോധ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍, എച്ച് ഐ വി ചികിത്സയ്‌ക്കായി ഉപയോഗിക്കുന്ന ലോപിനാവിര്‍, റിറ്റോണാവിര്‍, ശരീരത്തിലെ പ്രോട്ടീനുകളുമായി സംയോജിച്ചുള്ള ലോപിനാവിര്‍, റിറ്റോണാവിര്‍ എന്നിവയുടെ പ്രവര്‍ത്തനം എന്നീ ചികിത്സാ രീതികളാണ് പരീക്ഷണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
അതേസമയം കൊറോണ വൈറസ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്തതെന്ന് ചൈന സ്ഥിരീകരിച്ചു. ചൈനയില്‍ പ്രവര്‍ത്തിക്കുന്ന ഡബ്ല്യൂ എച്ച് ഒയുടെ സ്വന്തം ഓഫീസാണ് ആദ്യം വൈറസ് ബാധയെ കുറിച്ച് റിപ്പോര്‍ട്് ചെയ്തത്. ഡിസംബര്‍ 31ന് തന്നെ ചൈനയിലെ ഡബ്ല്യൂ എച്ച് ഒയുടെ കാര്യാലയം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്നാണ് വിവരം. വുഹാന്റെ ആരോഗ്യവകുപ്പിന്റെ വീഡിയോയിലൂടെയാണ് വ്യാപനം മനസ്സിലാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊറോണ ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ചൈനയിലാണെന്ന് ലോകരാഷ്‌ട്രങ്ങള്‍ അറിയിച്ചിട്ടും ലോകാരോഗ്യ സംഘടന ഇത് സ്ഥിരീകരിച്ചിരുന്നില്ല. എന്ന്ല്‍ ഇപ്പോള്‍ വിവരം ചൈന മറച്ചുവച്ചുവെന്ന അമേരിക്കയുടേയും തായ്വാന്റേയും വാദത്തെ ശരിവെയ്‌ക്കുന്ന റിപ്പോര്‍ട്ടാണ് ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ലോകാരോഗ്യ സംഘടന ശരിവെച്ചിരിക്കുന്നത്. ആഗോള തലത്തില്‍ ചൈന തീര്‍ത്തും ഒറ്റപ്പെട്ടിരിക്കുന്ന അവസ്ഥയില്‍ സംഘടനയുടെ വെളിപ്പെടുത്തല്‍ ചൈനയ്‌ക്ക് വീണ്ടും വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: