കണ്ണൂര്‍: ഗള്‍ഫില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മുഴപ്പിലങ്ങാട് സ്വദേശി മരിച്ചു. ഷംസുദ്ധീന് (49) ആണ് ഇന്ന് രാവിലെ പരിയാരം ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടത്. തലച്ചോറിലെ രക്തസ്രാവമാണ് മരണത്തിന് കാരണം. മെയ് 24ന് ഗള്‍ഫില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. സ്രവ പരിശോധനാ ഫലം വന്നതിന് ശേഷം സംസ്കാരം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: