ഇടുക്കി: കൊറോണ അതിജീവനപദ്ധതികളുടെ ഭാഗമായി ആനകള്‍ക്കും പശുക്കള്‍ക്കും ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കി മൃഗസംരക്ഷണ വകുപ്പ്. ആനകള്‍ക്കുള്ള ഖരാഹാര വിതരണപദ്ധതിയുടെ ഉദ്ഘാടനം കുമളി എലഫന്റ് ക്യാമ്പില്‍ ഇ.എസ.് ബിജിമോള്‍ എംഎല്‍എ നിര്‍വ്വഹിച്ചു.
15 വയസ്സിന് മുകളില്‍ പ്രായമുള്ള ജില്ലയിലെ 20 ആനകള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ദിവസവും 400 രൂപ വിലവരുന്ന ഭക്ഷണവസ്തുക്കള്‍ 40 ദിവസത്തേക്ക് എന്ന കണക്കിലാണ് ആനകള്‍ക്ക് നല്‍കുന്നത്. 20 ആനകള്‍ക്കും ചേര്‍ന്ന് 2400 കിലോഗ്രാം വീതം അരിയും റാഗിയും 3200 കിലോഗ്രാം ഗോതമ്പും 400 കിലോ മുതിരയും ചെറുപയറും 80 കിലോ ഉപ്പും 8 കിലോഗ്രാം മഞ്ഞള്‍പ്പൊടിയും 120 കിലോ ശര്‍ക്കരയും നല്‍കും.
ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ക്ഷീരകര്‍ഷകരെ സഹായിക്കുവാന്‍ 741 പശുക്കള്‍ക്ക് മൃഗസംരക്ഷണ വകുപ്പ് കാലിത്തീറ്റ നല്കി. ആകെ 1482 ചാക്ക് കാലിത്തീറ്റ ജില്ലയിലെ 41 പഞ്ചായത്തുകളിലായി വിതരണം ചെയ്തു. 19,78,470 രൂപയാണ് ഇതിനായി വകയിരുത്തിയിരുന്നത്. ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കാന്‍ 23 ലക്ഷം രൂപയാണ് മൃഗസംരക്ഷണവകുപ്പ് ജില്ലയില്‍ ചിലവഴിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: