വെള്ളിയാമറ്റം: ബിജെപിയുടെ നേതൃത്വത്തില്‍ വെള്ളിയാമറ്റം പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടക്കുന്ന പ്രതിഷേധ സമരം മൂന്ന് ദിവസം പിന്നിട്ടു. വിഹായസ് എന്നറിയപ്പെടുന്ന പൊതുശ്മശാനം ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടക്കുന്നത്. അതേ സമയം ശ്മശാനത്തിന്റെ അറ്റകുറ്റപണി ആരംഭിച്ചു. തിങ്കളാഴ്ചയോടെ പണി തീരുമെന്നാണ് ലഭിക്കുന്ന വിവരം. ഇന്നലെ നടന്ന സമരം ബിജെപി സംസ്ഥാന സമിതിയംഗം ബിനു കൈമള്‍ ഉദ്ഘാടനം ചെയ്തു.
ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് പി. പ്രബീഷ് മുഖ്യ പ്രഭാഷണം നടത്തി. ബിജെപി പഞ്ചായത്ത് സെക്രട്ടറി അഖില്‍ അശേഖന്, മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍.കെ. അബു, സെക്രട്ടറി ഗിരീഷ് പൂമാല തുടങ്ങിയവര്‍ സംസാരിച്ചു.
അതേസമയം അടുത്ത ദിവസം തന്നെ മുട്ടത്തെ വിജിലന്‍സ് ഓഫീസിന് മുന്നില്‍ ഒബിസി മോര്‍ച്ചയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടക്കും. പൊതുശ്മാന നിര്‍മ്മാണത്തില്‍ അഴിമതിയുണ്ടെന്ന് കാട്ടി പരാതി നല്‍കിയിട്ടും നടപടി എടുക്കാത്തതിനെ തുടര്‍ന്നാണ് ധര്‍ണ്ണ.
പൊതുശ്മശാനം തുടങ്ങിയ ശേഷം ആദ്യം ഭരിച്ച വലതും പിന്നാലെ എത്തിയ ഇടത് മുന്നണിയും രണ്ട് തവണ ഉദ്ഘാടനം നടത്തിയത് വലിയ വിവാദത്തിലായിരുന്നു. പിന്നാലെ ചുറ്റുമതില്‍ പണിയാനായി 15 ലക്ഷം അനുവദിച്ചു. കഴിഞ്ഞ ദിവസം പ്രവര്‍ത്തന ക്ഷമമായപ്പോള്‍ വീണ്ടും രണ്ടര ലക്ഷം അനുവദിച്ചിരുന്നു. കുറച്ച് മാസങ്ങള്‍ മാത്രമാണ് തകറാറില്ലാതെ പൊതുശ്മശാനം കൃത്യമായി പ്രവര്‍ത്തിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: