ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അപ്രതീക്ഷിത ലഡാക്ക് സന്ദര്‍ശനത്തിന് പിന്നില്‍ ദേശീയ സുരക്ഷാ ഉപദേഷാടാവ് അജിത് ദോവല്‍. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു വേണ്ട സജ്ജീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ദോവലാണെന്നാണ് റിപ്പോര്‍ട്ട്.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ലേ സന്ദര്‍ശിക്കുമെന്ന സൂചനങ്ങള്‍ക്ക് പിന്നാലെ അപ്രതീക്ഷിതമായാണ് പ്രധാനമന്ത്രി സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനും. കരസേനാ മേധാവി എം.എം. നരവനെയ്ക്കുമൊപ്പം ലേയില്‍ പറന്നിറങ്ങിയത്. വ്യോമസേനാ ഹെലികോപ്റ്ററില്‍, പരിമിതമായ സുരക്ഷാ വിഭാഗത്തോടൊപ്പമാണ് പ്രധാനമന്ത്രി സന്ദര്‍ശിച്ചത്. രണ്ടാഴ്ചത്തെ ക്വാറന്റൈന് ശേഷം മോദിയുടെ സന്ദര്‍ശനങ്ങള്‍ക്കായി എല്ലാവിധ നടപടികളും അജിത് ദോവല്‍ ദല്‍ഹിയിലിരുന്ന് എല്ലാം ഏകോപിപ്പിക്കുകയായിരുന്നു.
നിമുവിലെ 14 കോര്‍പ്സ് ഹെഡ് ക്വാര്‍ട്ടേഴ്സിലാണ് പ്രധാനമന്ത്രിയുടെ ഹെലികോപ്ടര്‍ ആദ്യം ഇറങ്ങിയത്. സൈനികരെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി,ഗല്‍വാന്‍ ഏറ്റുമുട്ടലില്‍ പരിക്കേറ്റ് ലേയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജവാന്മാരെയും സന്ദര്‍ശിച്ചു.
യുദ്ധമുഖത്തെ പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത സന്ദര്‍ശനം ആഗോളതലത്തില്‍ പ്രതികരണങ്ങള്‍ ഉണ്ടാക്കിയിരുന്നു. യുദ്ധസമാനമായ അതിര്‍ത്തിയിലുള്ള സൈനികര്‍ക്കു വീര്യം പകര്‍ന്ന സന്ദര്‍ശനത്തിന്റെ പേരില്‍ പ്രധാനമന്ത്രിക്കു സല്യൂട്ടെന്ന് രാജ്നാഥ് സിങ് ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: