ബത്തേരി :രാഷ്‌ട്രീയ വൈരാഗ്യത്തിന്റെ പേരിൽ തൊഴിൽ നിഷേധിക്കുന്ന ബത്തേരി മുനിസിപ്പാലിറ്റിയുടെ കാട്ടാളത്ത പ്രവൃത്തിക്കെതിരെ ധർണ നടത്തുവാൻ സരസമിതി തീരുമാനം. കോടതി വിധി ഉണ്ടായിട്ടും കഴിഞ്ഞ പതിനാല് മാസമായി ബത്തേരിയിലെ ഒരു സ്റ്റാൻഡിലും ഓട്ടോ ഓടിക്കാൻ സ്റ്റിക്കറും, ഹാൾട്ടിങ് പ്ലേസും അനുവദിക്കാതെ യുവാവിനെ പീഡിപ്പിക്കുകയാണ് നഗരസഭ അധൃതികാരും ഇടതു പക്ഷ യൂണിയനും
.ജില്ല അധൃതികർ നൽകിയ പട്ടിക പ്രകാരം ഒന്നാമതായി സ്റ്റിക്കർ അനുവദിക്കേണ്ട ആളെ മാറ്റി നിർത്തി അതിന് ശേഷം ഉള്ളവർക്ക് സ്റ്റിക്കർ അനുവദിക്കുകയും ചെയ്ത നഗരസഭ അധികാരികളും, ഇടതുപക്ഷ യൂണിയന്റെ താല്പര്യപ്രകാരം മാത്രം നിയമം നടപ്പാക്കുന്ന പോലീസും തൊഴിലെടുത്തു ജീവിക്കാനുള്ള സാധാരണക്കാരന്റെ അവകാശം ഇല്ലാതാക്കുന്നു.
അധികാരികൾ കാണിക്കുന്ന ഈ മനുഷ്യാവകാശ ധ്വoസനത്തിനെതിരെ എട്ടിന് നഗരസഭ കവാടത്തിൽ ധർണ നടത്തുവാനും നിയമപരമായി എല്ലാ അവകാശങ്ങളും ഉള്ള യുവാവിനെ ഓട്ടോ ഓടിക്കുന്നതിന് എല്ലാ പിന്തുണയും സംരക്ഷണവും കൊടുക്കുവാനും സമര സമിതി തീരുമാനിച്ചു. മുരളീധരൻ, കെ കെ രാജൻ,. എ എം ഉദയകുമാർ. പ്രശാന്ത് മലവയൽ,സജികുമാർ,. രജീഷ്, . വിനോദ്, ലിലിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: