ന്യൂദല്‍ഹി: കോവിഡ് പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി ഏപ്രില്‍ 1 മുതല്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായി 2.02 കോടിയിലധികം എന്‍ 95 മാസ്കുകളും 1.18 കോടിയിലധികം പിപിഇ കിറ്റുകളും കേന്ദ്രം സൗജന്യമായി വിതരണം ചെയ്തു. കൂടാതെ 6.12 കോടിയിലധികം ഹൈഡ്രോക്സിക്ലോറോക്വിന്‍ ഗുളികകളും വിതരണം ചെയ്തു.
ഇതുകൂടാതെ, ഇതുവരെ 11,300 ‘മേക്ക് ഇന്‍ ഇന്ത്യ’ വെന്റിലേറ്ററുകളും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്കി. അതില്‍ 6154 വെന്റിലേറ്ററുകള്‍ ഇതിനകം വിവിധ ആശുപത്രികളില്‍ എത്തിച്ചിട്ടുണ്ട്. കോവിഡ് ഐസിയുകളില്‍ വെന്റിലേറ്ററുകളുടെ ലഭ്യതയിലെ വലിയ അന്തരം നികത്താന്‍ ഇതിനാകും. 1.02 ലക്ഷം ഓക്സിജന്‍ സിലിണ്ടറുകളും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വിതരണം ചെയ്തു. അതില്‍ 72,293 എണ്ണം ആശുപത്രികളിലെ ഓക്സിജന്‍ നല്കാന് സൗകര്യമുള്ള കിടക്കകള്‍ക്കായാണ് ഉപയോഗിക്കുക.
കേന്ദ്രഗവണ്മെന്റ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമൊപ്പം ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. മഹാമാരിയെ തടയുന്നതിനായി ആരോഗ്യമേഖലയില്‍ അടിസ്ഥാനസൗകര്യവികസനത്തിന് നടപടികള്‍ സ്വീകരിക്കുകയാണ് കേന്ദ്ര ഗവണ്മെന്റ്. വര്‍ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത് തദ്ദേശീയമായി സുരക്ഷാ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിന് കേന്ദ്ര ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയം, ടെക്സ്റ്റൈല്‍സ് മന്ത്രാലയം, ഫാര്‍മസ്യൂട്ടിക്കല്‍സ് മന്ത്രാലയം, ഡിആര്‍ഡിഒ തുടങ്ങിയവ പ്രോത്സാഹനം നല്‍കിയിരുന്നു. ആഭ്യന്തര വ്യവസായ മേഖലയും ഈ കാലയളവില്‍ അവശ്യ മെഡിക്കല്‍ ഉപകരണങ്ങള്‍ പിപിഇ, എന്‍ 95 മാസ്കുകള്‍, വെന്റിലേറ്ററുകള്‍ തുടങ്ങിയവ നിര്‍മ്മിക്കാനും വിതരണം ചെയ്യാനും പ്രോത്സാഹനം നല്‍കിയിരുന്നു.’ആത്മനിഭര്‍ ഭാരത്’, ‘മേക്ക് ഇന്‍ ഇന്ത്യ’ എന്നിവയുടെ ഭാഗമായി തദ്ദേശീയമായി ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: