ശ്രീകണ്ഠാപുരം: ചെവി വേദനയുമായി ക്ലിനിക്കിലെത്തിയ യുവതിയെ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതായ പരാതിയില്‍ ഡോക്ടര്‍ അറസ്റ്റില്‍. ശ്രീകണ്ഠാപുരത്ത് എസ്എംസി ക്ലിനിക് നടത്തുന്ന ഡോക്ടര്‍ പ്രശാന്ത് നായികിനെയാണ് ഇന്നലെ വൈകുന്നേരം ശ്രീകണ്ഠപുരം പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയില്‍ നേരത്തെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവതി ശ്രീകണ്ഠാപുരം ബസ് സ്റ്റാന്റിന് പിറകിലെ എസ്എംസി ക്ലിനിക്കിലെത്തിയത്. 11 മണിയോടെ ക്ലിനിക്കിലെത്തിയ ഇവരെ ചെവിയില്‍ മരുന്നൊഴിച്ച ശേഷം കാത്തുനില്ക്കാന് ആവശ്യപ്പെടുകയും മറ്റ് രോഗികളെല്ലാം പോയ ശേഷം പരിശോധനാമുറിയില്‍ കയറ്റുകയുമായിരുന്നുവത്രെ. മുറിയിലുണ്ടായിരുന്ന അറ്റന്റര്‍ ആയ സ്ത്രീ മറ്റൊരു മുറിക്കുള്ളിലേക്ക് പോയപ്പോള്‍ കടന്നുപിടിച്ചതായും ഉപദ്രവിച്ചപ്പോള്‍ നിലവിളിച്ച് പുറത്തേക്ക് ഓടുകയായിരുന്നുവെന്നും യുവതി പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ തെറ്റു ചെയ്തിട്ടില്ലെന്നായിരുന്നു ഡോക്ടര്‍ പ്രശാന്ത് നായിക്കിന്റെ വാദം. യുവതിയും ഭര്‍ത്താവും ആശുപത്രിയില്‍ ബഹളമുണ്ടാക്കിയെന്നും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് എസ്പിക്ക് പരാതി നല്‍കുമെന്നുമായിരുന്നു ഡോക്ടറുടെ വിശദീകരണം. പ്രശാന്ത് നായ്ക് കുറ്റം ചെയ്തെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്. 13 കൊല്ലം മുമ്പ് ബംഗളൂരുവില്‍ നിന്നും കേരളത്തിലെത്തിയ പ്രശാന്ത് നായിക് പയ്യാവൂര്‍ കോഴിത്തുറ, ചുണ്ടപ്പറമ്പ്, കുറുമാത്തൂര്‍ എന്നിവിടങ്ങളിലൊക്കെ ജോലി ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: