കുളത്തൂപ്പുഴ: ഓണ്‍ലൈന്‍ ക്ലാസുകള്‍ മുടങ്ങുന്നതുമൂലം വിഷമത്തിലായ പത്താംക്ലാസുകാരന് അജീഷിന് സഹായമെത്തിയത് വനവാസി വികാസകേന്ദ്രം വഴി. വനമേഖലയില്‍ പട്ടികവര്‍ഗവികസന വകുപ്പ് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കിയെങ്കിലും അജീഷിന് അവിടെ എത്തുന്നതും പ്രയാസമായിരുന്നു.
കാലിന്റെ സ്വാധീനക്കുറവ് മൂലം കിഴുക്കാംതൂക്കായ മലയിറങ്ങി എങ്ങനെ ക്ലാസിലെത്തുമെന്നുമായിരുന്നു പെരുവഴിക്കാല വനവാസി സെറ്റില്‍മെന്റ് കോളനിയിലെ ഈ വിദ്യാര്‍ത്ഥിയുടെ ആശങ്ക. വനവാസി വികാസകേന്ദ്രം പ്രവര്‍ത്തനത്തിന്റെ ഭാഗമായി കോളനിയിലെത്തിയ സംസ്ഥാന സെക്രട്ടറി കെ.എസ്. ശ്രീകുമാറാണ് അജീഷിന്റെയും സഹോദരങ്ങളുടെയും ആശങ്കയ്ക്ക് പരിഹാരം കണ്ടെത്തിയത്.
തിരുവനന്തപുരം കോര്പ്പറേഷന് കൊടുങ്ങാന്നൂര്‍ ഡിവിഷന് കൗണ്‍സിലര്‍ ഹരികുമാറാണ് അജീഷിനും സഹോദരങ്ങള്‍ക്കുമായുള്ള ടെലിവിഷന്‍ നല്‍കിയത്. പെരുവഴിക്കാല ഊരില്‍ നടന്ന ചടങ്ങില്‍ അജീഷും അമ്മ മായയും ചേര്‍ന്ന് ശ്രീകുമാറില്‍ നിന്ന് ടെലിവിഷന്‍ ഏറ്റുവാങ്ങി. വനവാസി വികാസകേന്ദ്രം തിരുവനന്തപുരം ജില്ലാ ട്രഷറര്‍ മധുസൂദനന്, കൊല്ലം ജില്ലാ ട്രഷറര്‍ അനുമോന്, ജില്ലാ സമിതിയംഗം സജീവ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: